Flash News
കണ്ണൂരിൽ കല്ലിടൽ വീണ്ടും തുടങ്ങുന്നു

കണ്ണൂരിൽ കല്ലിടൽ വീണ്ടും തുടങ്ങുന്നു

സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ അതിരടയാള കല്ലിടൽ കണ്ണൂരിൽ ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുന:രാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്ന് സ‍ർവ്വേ നടക്കുക. കഴിഞ്ഞ ദിവസം ഇവിടെ കല്ലിടാനെത്തിയവരെ തടയുകയും അതിരടയാള കല്ലുകൾ കോൺ​ഗ്രസ് പ്രവർത്തകർ പിഴുതെറിയുകയും ചെയ്തിരുന്നു. ഇതിനെതിരെ രം​ഗത്തെത്തിയ സി പി എം പ്രവർത്തകരും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കോൺ​ഗ്രസ് പ്രവർത്തകർക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു. എടക്കാട് കോൺ​ഗ്രസ് പ്രവർത്തകർകരെ മർദിച്ച സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ രണ്ട് പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *