Flash News

ആര്‍എസ്പി ഉന്നയിച്ച പരാതികളില്‍ ‌കര്‍ശന നടപടി; എല്ലാ പ്രശ്നവും പരിഹരിക്കും; കെ സുധാകരന്‍

ആര്‍എസ്പി ഉന്നയിച്ച പരാതികളില്‍ ‌കര്‍ശന നടപടി ഉണ്ടാകുമെന്ന് കെ സുധാകരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്നും. അത്തരക്കാര്‍ ഇനിയുള്ള പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി. ചര്‍ച്ചയില്‍ പൂര്‍ണ്ണ സംതൃപ്തിയെന്ന് ആര്‍എസ്പി പ്രതികരിച്ചു. ഉ

ആർഎസ്പിയുമായി എല്ലാ പ്രശ്നവും പരിഹരിക്കുമെന്നും. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ചിന്തിച്ചവർക്കെതിരെ പോലും നടപടി ഉണ്ടാകും. മുന്നണിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തുവെന്നും ആശങ്കപ്പെടുന്ന ഒന്നും യുഡിഎഫിൽ ഇല്ലെന്ന് സുധാകരൻ പറഞ്ഞു. മുന്നണി ശക്തിപ്പെടുത്തുന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പ്രതികരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *