കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറു പേർക്ക് പരിക്ക്

കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറു പേർക്ക് പരിക്ക്

പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ത്യക്കരിപ്പുർ സ്വദേശി അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ഥികളായ ഇവർ പാലക്കയംതട്ടിലേക്ക് പോകുകയായിരുന്നു. മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

Comments: 0

Your email address will not be published. Required fields are marked with *