Flash News

സുബ്രമണ്യം സ്വാമി തൃണമൂലിലേക്ക്?

ബിജെപി നേതാവ് സുബ്രമണ്യം സ്വാമി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറിയേക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സ്വാമി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തമാവുന്നത്.

തൃണമൂലിലേക്ക് ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം അനുകൂലമായി പ്രതികരിച്ച സ്വാമി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തൃണമൂലില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തുമെന്ന് പ്രഖ്യാപിച്ച അമിത് ഷായ്ക്കായിരിക്കും പുതിയ നീക്കങ്ങള്‍ രാഷ്ട്രീയ ആഘാതമുണ്ടാക്കുക.

Comments: 0

Your email address will not be published. Required fields are marked with *