‘കെജിഎഫ്’ നിർമ്മാതാക്കളുടെ അടുത്ത ചിത്രം;സുധ കൊങ്കര സംവിധാനം
സകല റെക്കോർഡുകളും ബേധിച്ച് കെ.ജി.എഫ് തിയേറ്ററുകളിൽ മുന്നേറുമ്പോൾ ചിത്രത്തിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. തമിഴിലെ പ്രമുഖ സംവിധായികയായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. യഥാർത്ഥ സംഭവത്തിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ആരെല്ലാമാണ് താരങ്ങളെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സുധ കൊങ്കരയുടെ ആദ്യ ചിത്രത്തിലെ നായകൻ സൂര്യ തന്നെയാകും ഇതിലുമെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
എന്നാൽ ഇതുവരെയും ഇതിനൊരു ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.
‘ചില യഥാർത്ഥ കഥകൾ പറയേണ്ടതാണ്, അത് വ്യക്തമായി പറയുക തന്നെ വേണം’ എന്ന ക്യാപ്ഷ്യനോടെയാണ് ഹോംബാലെ ഫിലിംസ് പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രം ഇന്ത്യയുടെ സർഗ്ഗശക്തിയെ മനോഹരമായി പകർത്തുമെന്നും നിർമ്മാതാക്കൾ ഉറപ്പ് നൽകുന്നുണ്ട്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom