Flash News

പാരാലിമ്പിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ സുഹാസ് യതിരാജിന് വെള്ളി

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡൽ കൂടി. പുരുഷന്മാരുടെ ബാഡ്മിന്റൺ എസ്.എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി മെഡൽ നേടി. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനോട് തോൽവി വഴങ്ങിയാണ് താരം വെള്ളി മെഡൽ നേടിയത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് യതിരാജ് കീഴടങ്ങിയത്. സ്കോർ: 15-21, 21-17, 21-15.

Comments: 0

Your email address will not be published. Required fields are marked with *