ഇടമലക്കുടി യാത്ര വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് വ്ലോഗർ സുജിത്ത്

ഇടമലക്കുടിയിലേക്ക് ഇടുക്കി എംപി ഡീൻ കുര്യക്കോസും, വ്ലോഗർ സുജിത്ത് ഭക്തനും നടത്തിയ യാത്ര ഏറെ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ‌ പ്രതികരണവുമായി സുജിത്ത്. ഇപ്പോഴത്തെ വിവാദം രാഷ്ട്രീയ പ്രേരിതം എന്നാണ് സുജിത്ത് ഭക്തൻ പറയുന്നത്.

കേരളത്തിൽ ഈ കൊവിഡ് കാലത്തും 150ലേറെ കുട്ടികൾ പഠിക്കുന്ന, പ്രവർത്തിക്കുന്ന ഏക സ്കൂളാണ് ഇടമലക്കുടിയിലേത്. അവിടേക്ക് എൻറെ സ്വന്തം നിലയിലും, എംപിയുടെ നിലയിലും സഹായം എത്തിക്കാനാണ് പോയത്. ആ നാട്ടിലെ ജനപ്രതിനിധിയായ എംപി വിളിച്ചിട്ടാണ് ഞാൻ പോയത്. എംപിക്ക് ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ സഞ്ചരിക്കാനുള്ള അവകാശമുണ്ടെന്നാണ് എനിക്ക് മനസിലാകുന്നത്.

അദ്ദേഹത്തിന് ഒപ്പം ആര് സഞ്ചരിക്കണം എന്ന് തീരുമാനിക്കാം. ഞാനും എംപി ഡീൻ കുര്യക്കോസും, പിഎയും അടക്കം വളരെ ചെറിയ സംഘമാണ് അവിടെ എത്തിയത്. ഒരുഘട്ടം വരെ കാറിലും, പിന്നീട് വനം വകുപ്പിൻറെ ബോർഡ് വച്ച വണ്ടിയിലുമാണ് അവിടെ എത്തിയത്. അതിനാൽ തന്നെ വനം വകുപ്പ് അനുമതിയില്ല എന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *