ഭൂമി തിരിച്ചു നല്കി ഗവാസ്കര്‍
സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമി തിരിച്ചു നൽകി മുന്‍ ഇന്ത്യന്‍ നായകന് സുനിൽ ഗാവസ്കർ. 33 വർഷം മുമ്പ് ക്രിക്കറ്റ് അക്കാദമി തുടങ്ങാനാണ് മഹാരാഷ്ട്ര സർക്കാർ ബാന്ദ്രയിൽ ഗാവസ്കറിന് ഭൂമി നൽകിയത്. എന്നാൽ ഇതുവരെ അക്കാദമി തുടങ്ങാത്തതിനെ അടുത്തിടെ മഹാരാഷ്ട്ര ഭവന നിർമ്മാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാധ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാവസ്കർ ഭൂമി തിരികെ നൽകാൻ തീരുമാനിച്ചത്.
ക്രിക്കറ്റ് അക്കാദമി തുടങ്ങാത്തതിനാൽ സർക്കാർ നൽകിയ ഭൂമി തിരികെ നൽകുകയാണെന്ന് ഗാവസ്കർ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെ രേഖമൂലം അറിയിച്ചുവെന്ന് ജിതേന്ദ്ര അവാധ് വ്യക്തമാക്കി. എട്ട് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗവാസ്കര്‍ ഭൂമി തിരികെ നല്‍കിയത്.