ഷൂട്ടിനിടയിൽ യുവ നടന് പരിക്ക് !
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ സനൽ സൂര്യയ്ക്ക് ഷൂട്ടിനിടയിൽ പരിക്ക്.സിബി പടിയറ സംവിധാനം ചെയ്യുന്ന മുകൾപ്പരപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിഷു ദിനത്തിലാണ്അ പകടമുണ്ടായത്.കാരക്കുണ്ട് വെച്ചു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.തനിക്ക് ഇത് രണ്ടാം ജന്മമെന്ന് നടൻ പറയുന്നു. സുനിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. നടന്റെ സുഖ വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
സനൽ സൂര്യയുടെ കുറിപ്പ്
പ്രിയപ്പെട്ടവരേ, കഴിഞ്ഞ വിഷു ദിനത്തിൽ ആകാശ് വിഷന്റെ ബാനറിൽ ജയപ്രകാശ് കോയാടൻ കോരോത്ത് നിർമ്മിച്ച് സിബി പടിയറ രചനയും സംവിധാനവും നിർവഹിച്ച് ഷിജി ജയദേവൻ ഛായഗ്രഹണം നിർവഹിക്കുകയും ചെയ്യുന്ന ഞാൻ നായക വേഷത്തിൽ അഭിനയിക്കുന്ന ” മുകൾപ്പരപ്പ് ” എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ശ്രീകണ്ഠാപുരം കാരക്കുണ്ട് വെച്ചു ചിത്രീകരിക്കവേ എനിക്ക് അപകടം സംഭവിക്കുകയുണ്ടായി.
നല്ലവരായ എന്റെ ടീം അംഗങ്ങൾ എന്നെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സ ലഭ്യമാക്കിത്തരികയും ചെയ്തു .ശേഷം അല്പം ഗുരുതരാവസ്ഥയിൽ ആയിരുന്ന എന്നെ പിന്നീട് മംഗലാപുരം കെ. എം. സി ജ്യോതി സർക്കിൾ ഹോസ്പിറ്റലിൽ എം.ഐ.യു.സി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു .ഇവിടുത്തെ പ്രഗത്ഭ ന്യുറോസർജ വിദഗ്ധരായ ഡോക്ടർ ശങ്കർ, ഡോക്ടർ മുരളീധർ പൈ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ചികിത്സയിൽ എനിക്ക് അതിവേഗം ആരോഗ്യ നില മെച്ചപ്പെടുകയുണ്ടായി. ശരിക്കും ഇതെനിക്ക് ഒരു രണ്ടാം ജന്മം കൂടിയാണ് ആണ്.
MICU ൽ ആയ സമയം എന്നെ വിളിക്കുകയും അന്വേഷിക്കുകയും ചെയ്ത നിങ്ങളോട് ആരോടും എനിക്ക് കൃത്യമായി സംവേദിക്കുവാൻ സാധിച്ചിരുന്നില്ല. നിങ്ങളുടെ പ്രാർത്ഥനകൾക്ക്, സ്നേഹാന്വേഷണങ്ങൾക്ക്, കരുതലിന് അകമഴിഞ്ഞ നന്ദി. നാളെ എനിക്ക് ആശുപത്രിവാസം അവസാനിപ്പിക്കാൻ സാധിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. അത് കഴിഞ്ഞു കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം ബാക്കി നിൽക്കുന്ന മുകൾപ്പരപ്പിന്റെ ക്ളയിമാക്സ് രംഗങ്ങളുടെ ചിത്രകരണ ശേഷം വൈകാതെ മുകൾപ്പരപ്പ് നിങ്ങൾക്ക് മുന്നിലേക്ക് എത്തും എന്ന് പ്രതീക്ഷയിൽ ആണ് ഞങ്ങൾ എല്ലാവരും.
തീർത്തും സാന്ദർഭികമായ തമാശയിൽ കൂടി കടന്നു പോകുകയും തുടർന്ന് ഒരു നാടിനെ തന്നെ കാർന്നു തിന്നുന്ന വിഷയം പറയുന്ന സിബി പടിയറയുടെ മുകൾപ്പരപ്പിൽ പ്രമുഖ താരനിരയും, നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ചിത്രം നിങ്ങൾ എല്ലാവരും കാണുകയും, വിജയിപ്പിക്കുകയും ചെയ്യും എന്ന് വിശ്വസിച്ചുകൊണ്ട് തല്ക്കാലം നിർത്തട്ടെ..
സ്നേഹത്തോടെ സുനിൽ സൂര്യ.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom