Flash News

സുനീഷയുടെ ആത്മഹത്യ; ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു

പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. അച്ഛൻ പി രവീന്ദ്രനെയും അമ്മ പൊന്നുവിനെയുമാണ് കേസിൽ പ്രതി ചേർത്തത്. ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി. കേസില്‍ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മർദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി. കഴിഞ്ഞ ഞായറാഴ്ചയാണ് സുനീഷയെ വിജീഷിന്‍റെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കു പിന്നിൽ ഭർത്താവിൻ്റെയും ബന്ധുക്കളുടെയും പീഡനമാണെന്ന് സുനീഷയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *