സണ്ണി ലിയോണിന്റെ ‘കുളയട്ട’ വീഡിയോ വൈറല്‍

കുളയട്ടയെ കമ്പില്‍ കോര്‍ത്തെടുത്ത് ബോളിവുഡ് നടി സണ്ണി ലിയോണ്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഒരൊറ്റ മണിക്കൂറില്‍ പത്തു ലക്ഷത്തിലധികം പേര്‍ കണ്ടതോടെ വൈറലായിരിക്കുകയാണിപ്പോള്‍.

സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രമാണ് ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ഷീറോ. സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. മൂന്നാറില്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് കുളയട്ടയെ വെച്ചുള്ള നടിയുടെ ഒരു പരീക്ഷണ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. വീഡിയോയില്‍ തന്റെ ടീമിന്റെ ധൈര്യം പരീക്ഷിക്കുകയാണ് സണ്ണി. മണ്ണില്‍ കിടന്ന കുളയട്ടയെ രണ്ട് കമ്പുകള്‍ കൊണ്ട് കോര്‍ത്തെടുന്ന നടി ടീമംഗങ്ങളുടെ കൈകളില്‍ വെച്ച് അവരുടെ ധൈര്യം അളക്കുകയാണ്. രണ്ട് കമ്പുകള്‍ ചൈനീസുകാരുടെ ചോപ്സ്റ്റിക്‌സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് താരം പിടിച്ചിരിക്കുന്നത്. കുളയട്ടയെ സണ്ണിക്ക് ഭയമാണെന്ന് വീഡിയോയില്‍ വ്യക്തം. ‘ടീമിന്റെ ധൈര്യം പരീക്ഷിക്കുന്നു’ എന്ന തലക്കെട്ടില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 11 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

വീഡിയോ കാണാം

https://www.instagram.com/p/CSOFvyiDd9l/

Comments: 0

Your email address will not be published. Required fields are marked with *