കടലിന്റെ മക്കളായി സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും !
കടലിന്റെ കഥ പറയുന്ന അടിത്തട്ടിൽ കടലിന്റെ മക്കളായി സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും എത്തുന്നു.ഡാർവിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ അന്തോണി സംവിധാനം ചെയ്യുന്ന അടിത്തട്ടിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പൂർണമായും കടലിൽ ദൃശ്യങ്ങളാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ‘നമ്മൾ ചവിട്ടി നടന്ന മണ്ണ് ഒരു നാൾ അളന്ന് മാന്തി വിൽക്കപ്പെടും ..അതിന്റെ പേരിൽ കരയും കടലും പരസ്പരം കലഹിക്കും..അതിൽ ചതിച്ചവന്റെ കര കടലെടുക്കും ..ഒടുവിൽ അവനവന്റെ അകം പ്രതിഫലിപ്പിച്ച ആഴക്കടലിലേക്ക്,അവനവന്റെ അടിത്തട്ടിലേക്ക് ഒളിഞ്ഞു മാറും…!’എന്ന കാപ്ഷനോടെയാണ് ഷൈൻ ടീസർ പുറത്തുവിട്ടിരിക്കുന്നത്. അടിത്തട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി സണ്ണി വെയ്ൻ നേരത്തെ അറിയിച്ചിരുന്നു. സൂസൻ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ഖായിസ് മില്ലൻ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷൻ കണ്ട്രോളര്.അനുഗ്രഹീതൻ ആന്റണി, ചതുർമുഖം എന്നിവയാണ് സണ്ണി വെയ്നിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഷൈൻ ടോം ചാക്കോയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.ഭീഷ്മ പർവ്വമാണ് ഷൈനിന്റേതായി ഏറ്റവുമൊടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom