ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം. വൈകിട്ട് 7.30ന് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. തോറ്റ് തോറ്റ് നിലതെറ്റിയെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. തുടര്‍വിജയങ്ങളുമായി മുന്നേറുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ചെന്നൈ ആദ്യനാല് കളിയിലും തോല്‍ക്കുന്നത് ആദ്യമായി. തുടര്‍ച്ചയായി നാല് കളിയില്‍ തോല്‍ക്കുന്നത് 2010ന് ശേഷം ആദ്യവും. 28 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈ 18 കളിയില്‍ ജയിച്ചു. ബാംഗ്ലൂര്‍ ജയിച്ചത് ഒന്‍പത് മത്സരങ്ങളില്‍ മാത്രം. ഒരു മത്സരം ഉപേക്ഷിച്ചു. ബാംഗ്ലൂരിന്റെ ഉയര്‍ന്ന സ്കോര്‍ 205 റണ്‍സും കുറഞ്ഞ സ്കോര്‍ 70 റണ്‍സും. ചെന്നൈയുടെ ഉയര്‍ന്ന സ്കോര്‍ 208 റണ്‍സാണ്. കുറഞ്ഞ സ്കോര്‍ 82 റണ്‍സും. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണയും ചെന്നൈയ്ക്കായിരുന്നു ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, റോബിന് ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി, മഹീഷ് തീക്ഷണ/ ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്. റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്: ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്, വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, വാനിന്ദു ഹസരങ്ക, സിദ്ധാര്‍ത്ഥ് കൗള്‍, അകാശ് ദീപ്, മുഹമ്മദ് സിറാജ്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom