‘മനുഷ്യന് വെറുക്കാൻ എപ്പോഴും എന്തെങ്കിലും വേണം’; ശ്രദ്ധനേടി ‘കുരുതി’ വീഡിയോ

കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‍ലൈനോടെ എത്തുന്ന പൃഥ്വിരാജ് സിനിമയാണ് കുരുതി. ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തുന്ന സിനിമയുടെ ട്രെയ്ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.മനുഷ്യന് വെറുക്കാൻ എപ്പോഴും എന്തെങ്കിലും വേണം എന്ന ഡയലോഗ് ആണ് വീഡിയോയുടെ തുടക്കത്തില്‍ ഉള്ളത്. മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക. സുപ്രിയ പൃഥ്വിരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. മാമുക്കോയ, റോഷൻ, മുരളി ഗോപി, സ്രിദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്രെയിലറില്‍ ഉണ്ടായിരുന്നു.

വീഡിയോ കാണാം:https://www.instagram.com/reel/CSQxytxpoL_/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *