സുരേഷ് ഗോപി അഭിനയിച്ച ആ ‘എ’ പടം ഇതാണ് !

മലയാളി പ്രേക്ഷകരുടെ ആക്ഷൻ സൂപ്പർസ്റ്ററാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങൾ സുരേഷ് ഗോപിയോളം മറ്റൊരു നടനും സ്യുട്ടാവില്ല എന്ന് പറയുന്നതായിരിക്കും ശരി.എത്രെയെത്ര ആക്ഷൻ കഥാപാത്രങ്ങളിൽ വിസ്മയിപ്പിച്ച കലാകാരൻ. ആക്ഷൻ മാത്രമല്ല കളിയാട്ടം പോലുള്ള സിനിമകളിലെ പ്രകടനവും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ സുരേഷ് ഗോപിക്ക് മലയാളി പ്രേക്ഷകർ അറിയാത്തൊരു ഭൂതകാലം ഉണ്ടെന്ന് പറയപ്പെടുന്നു.ബിഗ്രേഡ് സിനിമകൾ നിറഞ്ഞു നിന്നൊരു കാലത്ത് സുരേഷ് ഗോപി അത്തരത്തിലൊരു സിനിമയിൽ അഭിനയിച്ചിരുന്നു. കേട്ടാൽ വിശ്വാസമാവില്ലെങ്കിലും ഇതൊരു സത്യമായ കാര്യമാണ്.

നിരവധി സഹനടൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷമാണ് ഒരു ആക്ഷൻ ഹീറോ എന്ന നിലയിൽ താരം ഉയർന്നുവരുന്നത്. ഒരു സൂപ്പർതാരം ആകുന്നതിനു മുൻപ് ആണ് സുരേഷ് ഗോപി ഗ്രേഡ് സിനിമയിൽ അഭിനയിച്ചത്. ഇത് വലിയ രീതിയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.കോട്ടയം ചെല്ലപ്പൻ ആണ് ഈ സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തത്. മിസ് പമീല എന്നായിരുന്നു സിനിമയുടെ പേര്. 1989 വർഷത്തിലാണ് ഈ സിനിമ റിലീസ് ചെയ്തത്.മലയാളികളുടെ എക്കാലത്തെയും വലിയ സ്വകാര്യമായ സിൽക്ക് സ്മിതയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചത്. ബി ത്യാഗരാജൻ ആയിരുന്നു ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം മലയാളികളുടെ പ്രിയപ്പെട്ട വിജയരാഘവനും അഭിനയിച്ചിരുന്നു.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

 

 

Comments: 0

Your email address will not be published. Required fields are marked with *