സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘ഒറ്റക്കൊമ്പന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഉള്‍പ്പടെ നിരവധി താരങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ലാത്തി ചാര്‍ജ്ജിനിടയില്‍ പൊലീസിന് നേരെ സിഗരറ്റും വലിച്ചുള്ള സുരേഷ് ഗോപിയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്. ‘പുകവലി ആരോഗ്യത്തിന് ഹാനീകരം’ എന്ന മുന്നറിയിപ്പും സുരേഷ് ഗോപി പോസ്റ്ററിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

‘ഒറ്റക്കൊമ്പന്‍’ സുരേഷ് ഗോപിയുടെ 250ആം ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിര തന്നെയായിരുന്നു. ചിത്രത്തില്‍ ഒരു തനി പാലാക്കാരന്‍ അച്ചായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. മാത്യൂ തോമസ് പാലമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നറാണ്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പേരു മാറ്റിയ ‘ഒറ്റക്കൊമ്പന്‍’ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്.

Comments: 0

Your email address will not be published. Required fields are marked with *