Flash News
യോനി അണുബാധയുടെ ലക്ഷണങ്ങൾ

യോനി അണുബാധയുടെ ലക്ഷണങ്ങൾ

വളരെ സാധാരണമായി കാണുന്ന ഈ രോഗം ഒരു വർഷം ദശലക്ഷക്കണക്കിന് സ്ത്രീകളെയാണ് ബാധിക്കുന്നത്. യോനിയിൽ അനുഭവപ്പെടുന്ന അസ്വസ്ഥതയും എരിച്ചിലുമാണ് യോനി അണുബാധയെന്നാണ് ആരോഗ്യപരമായി ഈ രോഗത്തെ വിശദീകരിക്കുന്നത്.
ചില സ്ത്രീകളിൽ ഇതിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്നാൽ ചിലരിൽ ഉണ്ടാവും. അത്തരത്തിൽ ചിലത് താഴെ ചേർക്കുന്നു.

💢അസാധാരാണമായ രൂക്ഷമായ ഗന്ധത്തോടുകൂടിയുള്ള യോനി സ്രവം പുറത്തുവരിക
💢മൂത്രമൊഴിക്കുമ്പോൾ എരിച്ചിലും വേദനയും അനുഭവപ്പെടുക
💢യോനിയ്ക്ക് ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുക.
💢ലൈംഗിക ബന്ധത്തിലേർപ്പെടമ്പോൾ പ്രയാസം അനുഭവപ്പെടുക.
💢 യോനിയിൽ അസ്വസ്ഥത
💢രക്തസ്രാവം

നിരവധി കാരണങ്ങൾ കൊണ്ടാണ് യോനി അണുബാധയുണ്ടാവുന്നത്. അത് ചിലപ്പോൾ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാവാം. ഫംഗസ് മൂലമുള്ള അണുബാധയാവാം. പ്രോട്ടോസോൺ അണുബാധയാവാം ചിലപ്പോൾ അലർജി മൂലവുമാകാം.
യോനി അണുബാധയുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

💢യോനി പ്രദേശം വൃത്തിയായി സൂക്ഷിക്കുക.
💢 അസ്വസ്ഥതയുണ്ടാക്കുന്ന വിധം സോപ്പുകളും സ്‌പ്രേകളും ഒഴിവാക്കുക.
💢മുന്നിൽ നിന്നും പിന്നിലേക്ക് തുടയ്ക്കാൻ ശ്രമിക്കുക. അതിലൂടെ മലദ്വാരത്തിനും ചുറ്റു നിന്നും യോനീ പ്രദേശത്തേക്ക് വ്യാപിക്കാവുന്ന ബാക്ടീരിയകളെ ഒഴിവാക്കാനാവും.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *