Flash News

പാര്‍ട്ടിയില്‍ നടക്കുന്നത് കാതലായ മാറ്റം, ഉമ്മന്‍ചാണ്ടിയെ വീണ്ടും തള്ളി ടി സിദ്ദിഖ്

സംസ്ഥാന കോൺ​ഗ്രസിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നതിനിടെ ഉമ്മൻ ചാണ്ടിയെ തള്ളി വീണ്ടും ടി സിദ്ദിഖ് രം​ഗത്ത്. കെപിസിസി പുനഃസംഘടന സംബന്ധിച്ച്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി വിശദ ചര്‍ച്ച നടന്നെന്ന് അദ്ദേഹം പരസ്യമായി വെളിപ്പെടുത്തി. പാർട്ടിയിൽ ഇപ്പോള്‍ നടക്കുന്നത് കാതലായ മാറ്റമാണെന്നും പാര്‍ട്ടിയാണ് പ്രധാനമെന്ന് കരുതി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇപ്പോഴും പാര്‍ട്ടിയില്‍ താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി എന്നാണ് സൂചന. ആരെങ്കിലും മുന്‍കൈ എടുത്താല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളു എന്ന നിലപാടിലാണ് അദ്ദേഹം.

Comments: 0

Your email address will not be published. Required fields are marked with *