ട്വിറ്ററില്‍ ഫോളോവേഴ്സ് ഏഴ് കോടി കടന്നു ; സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
രാഷ്ട്രീയ നേതാക്കളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ഫോളോവേഴ്സിനെ നേടിയിട്ടുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇപ്പോള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ ഏഴ് കോടിയില്‍ അധികം ഫോളോവേഴ്സ് എന്ന നിര്‍ണ്ണായക നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ദിനംപ്രതി മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മോദി 2009ല്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരിക്കെയാണ് ട്വിറ്റര്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. 2010ല്‍ ഒരു ലക്ഷം…