‘ഇരുവറി’ന്റെ ഡിജിറ്റൈസേഷന് പുരോഗമിക്കുന്നു ; ഒരുങ്ങുന്നത് 8 കെ റെസല്യൂഷന്‍ പതിപ്പ്
ഇതിഹാസ മണിരത്നം ചിത്രം ‘ഇരുവറി’ന്റെ ഡിജിറ്റൈസേഷന് പുരോഗമിക്കുന്നു. ചിത്രത്തിന്റെ 8 കെ റെസല്യൂഷന്‍ പതിപ്പാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ നിന്നുള്ള ചില രംഗങ്ങളുടെ സ്കാന്‍ ചെയ്ത കോപ്പികള്‍ ഇപ്പോള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ആരാധകര്‍ അവയെ ആവേശത്തോടെ സ്വീകരിക്കുന്നുമുണ്ട്. കൊവിഡ് മാറി തിയേറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് ഡിജിറ്റല്‍ പതിപ്പ് തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1997…