‘സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്’ ; ‘ആറാട്ടി’ലെ രംഗം പങ്കുവെച്ച് മോഹന്‍ലാല്‍
സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങി ജീവന് വെടിഞ്ഞ വിസ്മയയുടെ വാര്‍ത്ത പുറത്തെത്തിയപ്പോള്‍ മുതല്‍ തന്നെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും അതിശക്തമാണ് പ്രതിഷേധ തരംഗം. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് സ്ത്രീധനത്തിനെതിരെ ശബ്ദം ഉയര്‍ത്തിക്കൊണ്ട് രംഗത്തെത്തുന്നു. ഇപ്പോഴിതാ മോഹന്‍ലാലും തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ അവിസ്മരണീയ അഭിനയ…