20 ലക്ഷത്തിനു മുകളില്‍ ബാങ്ക് ഇടപാടിന് പാന്‍ നിര്‍ബന്ധം; പുതിയ ഉത്തരവ്
ഒരു സാമ്പത്തികവര്‍ഷം 20 ലക്ഷമോ അതിലധികമോ രൂപയുടെ ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍, അല്ലെങ്കില്‍ പാന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇരുപതു ലക്ഷം രൂപ ബാങ്കില്‍ അല്ലെങ്കില്‍ പോസ്റ്റോഫീസില്‍ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ ആധാറോ പാനോ നല്‍കണം. ഒന്നിലധികം അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടെങ്കിലും ഇത് ബാധകമാണ്. കറന്റ് അക്കൗണ്ട് അല്ലെങ്കില്‍ കാഷ് ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങുന്നതിനും…
പി.എഫും ആധാറും ലിങ്ക് ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കും
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാർക്ക് പി.എഫ്. നിക്ഷേപം പിൻവലിക്കാനും കഴിയില്ല. ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ്…
രേഖകളില്ലാതെ ഇനി ആധാറില്‍ മേല്‍വിലാസം അപ്ഡേറ്റ് ചെയ്യാനാകില്ല; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
ഇന്ത്യന്‍ പൗരന് കൈവശം വയ്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ആധാറില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ യു.ഐ.ഡി.എ.ഐ (യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) നിഷ്കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. നേരത്തെ ആധാര്‍കാര്‍ഡിലെ മേല്‍വിലാസം പുതുക്കാന്‍ രേഖകള്‍ നിര്‍ബന്ധമില്ലെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ യു.ഐ.ഡി.എ.ഐയുടെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ആധാറിലെ മേല്‍വിലാസം തിരുത്തുന്നതിനോ പുതിയത് ചേര്‍ക്കുന്നതിനോ മറ്റ്…