Archive

Tag: ACCIDENT DEATH

മദ്യലഹരിയിൽ വഴക്കിട്ടു; കോഴിക്കോട് കനോലി കനാലിൽ വീണ് തമിഴ്നാട് സ്വദേശി മരിച്ചു

കോഴിക്കോട് എരഞ്ഞിപ്പാലം ജം​ഗ്ഷനിൽ മദ്യ ലഹരിയിൽ വഴക്കിട്ട് കാനോലി കനാലിൽ വീണ തമിഴ്നാട് സ്വദേശി മരണപെട്ടു. 55 വയസു തോന്നിക്കുന്നയാളാണ് മരിച്ചതെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഘർഷത്തിലേർപ്പെട്ട മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ തുടരുന്നുകയാണ്.

കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് മരണം

കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാർ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്ണു , അരുൺ ബാബു എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയായിരുന്നു അപകടം

തിരുവനതപുരത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരത്ത് പൂലന്തറ ശാന്തിഗിരിയ്ക്ക് സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. ചെമ്പഴന്തി എച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാര്‍ഥി ശ്രീകാര്യം കരിയം കല്ലുവിള ശ്രീകല ഭവനില്‍ ശ്രീജേഷ് മഹേന്ദ്രന്‍(18) ആണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കരിയം സ്വദേശിയായ അനന്തവുവിനെ ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു….