വിദേശനിർമ്മിത ബ്രാൻഡുകൾക്ക് എംആർപിയേക്കാൾ കൂടുതൽ ഈടാക്കുന്നു; ബെവ്കോക്കെതിരെ പരാതി
സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ അധിക ലാഭം ഈടാക്കുന്നതായി പരാതി. വിദേശനിർമ്മിത ബ്രാൻഡുകൾക്ക് കുപ്പിയൊന്നിന് എംആർപിയേക്കാൾ ആയിരം രൂപയിൽ അധികം ഈടാക്കുന്നതായാണ് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. ബോട്ടിലിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയും ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്ന് ഉപഭോക്താവിന് നൽകുന്ന ബില്ലിലെ തുകയും തമ്മിൽ വല്യ വില വ്യത്യാസമാണ് ഉള്ളത്. ബെവ്കോയുടെ ലാഭക്കൊതിക്ക് ഇരയായ തിരുവനന്തപുരം സ്വദേശിയാണ് ഏറ്റവുമൊടുവിൽ…