Archive

Tag: afgan flag

അഫ്ഗാനിസ്ഥാനിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കുനേരെ താലിബാൻ വെടിവയ്പ്പ്; രണ്ടു മരണം

അഫ്ഗാനിസ്താനിൽ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാർക്കുനേരെ താലിബാൻ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസദാബാദിലും ജലാലാബാദിലുമാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളെ താലിബാൻ സൈന്യം നേരിട്ടത്. അസദാബാദിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒത്തുകൂടിയ ജനക്കൂട്ടത്തിനുനേരെ നടന്ന താലിബാൻ വെടിവയ്പ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജലാലാബാദിൽ അഫ്ഗാൻ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാർക്കുനേരെയും താലിബാൻ…