Archive

Tag: afgan

അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയവരിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഡൽഹിയിലെത്തിച്ച 146 യാത്രക്കാരിൽ 2 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സബ് ഡിവിഷണം മജിസ്ട്രേറ്റ് രാജേന്ദ്ര കുമാർ അറിയിച്ചു. അതേസമയം, അഫ്‍ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനിൽ എത്തിച്ചു. അമേരിക്കൻ സൈനിക വിമാനത്തിലാണ് ഇവരെ കാബൂളിൽ…

താലിബാന് മുന്നിൽ കീഴടങ്ങി അഫ്ഗാൻ സർക്കാർ; ഇടക്കാല സർക്കാരിന് അധികാരം കൈമാറും

താലിബാന് മുന്നിൽ മുട്ടുമടക്കി അഫ്ഗാൻ സർക്കാർ. ഫെഫ്‌ഗാനിലെ പ്രധാന നഗരമായ കാബൂൾ താലിബാൻ വളയുകയും സമാധാന പരമായി കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാബൂളിലെ ഗേറ്റിന് സമീപം കാത്തിരിക്കാനും നഗരത്തിൽ പ്രവേശിക്കാൻ ശ്രമിക്കരുതെന്നും താലിബാൻ അംഗങ്ങളോട് ഉത്തരവിട്ടിരുന്നു. അതേസമയം കാബൂൾ ആക്രമിക്കപ്പെടില്ലെന്നും അധികാരം കൈമാറ്റം സമാധാനപരമായി നടക്കുമെന്നും അഫ്ഗാനിസ്ഥാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രി അബ്ദുൽ സത്താർ മിർസക്വാൾ…

‘അഫ്ഗാനിലെ ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം തിരിച്ചെത്തണം; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അഫ്ഗാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം തിരിച്ചെത്താനാവശ്യപ്പെട്ട് കേന്ദ്രം. അഫ്ഗാനിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ വഷളാകുകയാണെന്നും എത്രയും പെട്ടെന്ന്, വാണിജ്യ വ്യോമഗതാഗതം നിര്‍ത്തലാക്കും മുമ്പ് തിരിച്ചെത്തണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. മസാരി ഷരിഫ് നഗരം പിടിച്ചെടുക്കാനായി താലിബാന്‍ ആക്രമണം കടുപ്പിച്ചതോടെയാണ് ഇന്ത്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നഗരത്തിലുള്ള ഇന്ത്യന്‍ പൗരന്മാരെ അഫ്ഗാന്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചിരുന്നു. താലിബാന്‍ ആക്രമണത്തെ തുടര്‍ന്ന്…

അഫ്ഗാൻ നഗരങ്ങളിലെ താലിബാൻ ആക്രമണം; അപലപിച്ച് യുഎസ്

അഫ്ഗാൻ നഗരങ്ങൾക്കെതിരെ താലിബാൻ നടത്തിയ അക്രമാസക്തമായ ആക്രമണത്തിൽ അപലപിച്ച് അമേരിക്ക. കൂടാതെ സ്ഥിരമായ വെടിനിർത്തലിന് സമ്മതിക്കാൻ ഭീകരസംഘടനയോട് ആവശ്യപ്പെടുകയും ചെയ്തു. താലിബാൻ ഭരണകൂടം നിർബന്ധിതമായി ഭരണം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകാത്തതാണെന്നും ദോഹ സമാധാന പ്രക്രിയയിൽ ചർച്ച ചെയ്ത ഒത്തുതീർപ്പിനെ പിന്തുണയ്ക്കുമെന്ന അവകാശവാദത്തിന് വിരുദ്ധമാണെന്നും എംബസി പ്രസ്താവനയിൽ പറയുന്നു. സ്ഥിരമായ വെടിനിർത്തലിന് സമ്മതിക്കാനും എല്ലാ അഫ്ഗാനികൾക്കും പ്രയോജനപ്പെടുന്ന ഒരു…

ലഷ്കർ ഗാഹിൽ അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 94 താലിബാൻ, അൽ-ഖ്വയ്ദ ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 90-ലധികം താലിബാനും അൽ-ഖ്വയ്ദ ഭീകരരും കൊല്ലപ്പെട്ടു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഷ്കർ ഗാഹിൽ അഫ്ഗാൻ സേന നടത്തിയ സുരക്ഷാ പ്രവർത്തനങ്ങളിൽ 16 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച ഹെൽമണ്ട് പ്രവിശ്യയുടെ തലസ്ഥാനത്ത് താലിബാനും അഫ്ഗാൻ സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം നടന്നു. അടുത്തിടെ നടന്ന…

താലിബാനിൽ നിന്നും ഗുസറ ജില്ലയുടെ നിയന്ത്രണം തിരിച്ചുപിടിച്ച് അഫ്ഗാൻ സൈന്യം

ഹെറാത്തിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ താലിബാനിൽ നിന്ന് അഫ്ഗാൻ സൈന്യം ഗുസറ ജില്ലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിരിച്ചുപിടിക്കലിനിടെ, അഫ്ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്സ് നൂറിലധികം താലിബ് ഭീകരരെ വധിച്ചതായും വലിയ തോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ജനങ്ങൾക്കും സുരക്ഷാ സേനയ്ക്കുമെതിരെ താലിബാൻ ആക്രമണം ശക്തമാക്കിയതിനാൽ കഴിഞ്ഞ…