താലിബാൻ ആക്രമണം; അതിർത്തി കടന്ന് ഉസ്ബെക്കിസ്ഥാനിൽ നിന്ന് സഹായം തേടി 80 -ലധികം അഫ്ഗാൻ സൈനികർ
84 അഫ്ഗാൻ സൈനികർ അഫ്ഗാൻ-ഉസ്ബെക്ക് അതിർത്തി കടന്ന് താഷ്കെന്റിനോട് സഹായം അഭ്യർത്ഥിച്ചതായി ഉസ്ബെക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 84 അഫ്ഗാൻ സർക്കാർ സൈനികരുടെ ഒരു സംഘം ഒരു ചെക്ക്പോസ്റ്റിൽ അതിർത്തി കടന്നതായും ഇവരെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിന്റെ അതിർത്തി സേനയുടെ യൂണിറ്റുകൾ തടഞ്ഞെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവർ പരിക്കേറ്റ മൂന്ന് സൈനികർക്ക് മെഡിക്കൽ സഹായം…