Flash News
Archive

Tag: Agriculture

ഇത്തവണ തമിഴ്നാടിനെ ആശ്രയിക്കേണ്ട ; നമുക്ക് നമ്മുടെ തന്നെ പച്ചക്കറി

കൊവിഡ് ലോക്ക്ഡൗണ്‍ ഈ രണ്ടാമത്തെ ഓണക്കാലത്ത് നാടന്‍ പച്ചക്കറി തന്നെ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കൃഷിവകുപ്പ്. മുന്‍വര്‍ഷങ്ങളെക്കാള്‍ 243 മെട്രിക് ടണ്ണിന്റെ അധിക വിളവാണ് കൊവിഡ് കാലത്ത് പച്ചക്കറി കൃഷിയില്‍ മുന്നേറ്റം ഉണ്ടായതിനാല്‍ പ്രതീക്ഷിക്കുന്നത്. ജൂലായ് 17ന് കൃഷിവകുപ്പിന്റെ പ്രത്യേക ചന്തകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ലോക്ക്ഡൗണ്‍ കാലത്ത് പലരും കൃഷിയിലേക്ക് വഴിതിരിഞ്ഞതിനാല്‍ ഈ തവണ തമിഴ്നാടിനെ…

പ്രമേഹ രോഗികള്‍ക്ക് സന്തോഷവാര്‍ത്ത ; ഷുഗര്‍ ഫ്രീ മാമ്പഴം വിപണിയില്‍

പഴുത്ത് തുടുത്ത മാമ്പഴകഷ്ണങ്ങള്‍ കണ്ടാല്‍ ഭൂരിഭാഗം ആളുകളുടെയും വായില്‍ കപ്പലോടും. എന്നാല്‍ പ്രമേഹം എന്ന വില്ലന്‍ പലപ്പോഴും രോഗികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കും. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പാക്കിസ്ഥാനിലെ എംഎച്ച് പന്‍വാര്‍ ഫാമിലെ മാമ്പഴ ഗവേഷകനായ ഗുലാം സര്‍വര്‍. ഷുഗര്‍ ഫ്രീ മാമ്പഴമാണ് അദ്ദേഹം വികസിപ്പിച്ചിരിക്കുന്നത്. ഷുഗര്‍ – ഫ്രീ എന്നു പറഞ്ഞാല്‍,…

കലയ്ക്കാണ് ലോക്ക്ഡൗണ്‍, കൃഷിക്കല്ല ; കലാഭവന്‍ പ്രസാദിന്റെ കാരറ്റ് കൃഷി സൂപ്പര്‍ഹിറ്റ്

കൊവിഡ് ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വിനോദം ഉള്‍പ്പെടെ എല്ലാ തൊഴിലിടങ്ങളും നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയപ്പോള്‍ ജീവനോപാധി നഷ്ടപ്പെട്ടവരില്‍ മിമിക്രി കലാകാരന്മാരും ഉള്‍പ്പെടുന്നു. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് മിമിക്രി പ്രേമികളുടെ സ്വന്തം കെ.എസ്. പ്രസാദ് കലാഭവന്‍റെ കാരറ്റ് കൃഷിയാണ്. കേരളത്തിന്റെ കാലാവസ്ഥയില്‍ അധികം ആരും പരീക്ഷിക്കാത്ത കാരറ്റ് കൃഷി സ്വന്തം വീടിന്റെ ടെറസിലാണ് കെ.എസ്. പ്രസാദ്…

മാങ്ങകളെ സംരക്ഷിക്കാൻ നാല് കാവൽക്കാരെയും ആറ് നായകളെയും നിയോഗിച്ച് ഈ കുടുംബം

മാമ്പഴം എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വീട്ടുമുറ്റത്തെ മാമ്പഴങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കുകയാണ് ഈ ദമ്പതികൾ. രണ്ട് മാവുകളെ സംരക്ഷിക്കാൻ ഇവർ നാല് കാവൽക്കാരെയും ആറ് നായകളെയുമാണ് നിയോഗിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഓർക്കിഡിസ്റ്റുകളായ റാണിയും സങ്കല്പ് പരിഹാറുമാണ് ഈ അസാധാരണമായ പ്രവർത്തി ചെയ്തിരിക്കുന്നത്. എന്നാൽ ഇതിന് പിന്നില്‍ രസകരമായ ഒരു കാരണമുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപാണ്…

മാങ്ങകളുടെ റാണിക്ക് ഗംഭീര വിളവെടുപ്പ്

മാങ്ങകളുടെ റാണി എന്ന പേരില്‍ അറിയപ്പെടുന്ന നൂര്‍ജഹാന്‍ മാങ്ങകള്‍ക്ക് ഗംഭീര വിളവെടുപ്പ്. കാലാവസ്ഥ അനുയോജ്യമായതോടെ ഇത്തവണ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്നും ഉറപ്പായിട്ടുണ്ട്. നൂര്‍ജഹാന്‍ മാങ്ങ ഒന്നിന് ഈ സീസണില്‍ 500 മുതല്‍ 1000 രൂപ വരെയാണ് വില. ഭാരം 2 മുതല്‍ 3.5 കിലോ വരെയുണ്ട്. നൂര്‍ജഹാന്‍ മാങ്ങയുടെ സ്വദേശം അഫ്ഗാനിസ്ഥാനാണ്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലെ…