വ്യാജ തെളിവുണ്ടാക്കാൻ നീക്കം നടക്കുന്നു; ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽ
ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽ രംഗത്തെത്തി. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ നീക്കം നടക്കുന്നതായി ഐഷ സുൽത്താന കോടതിയിൽ ആരോപിച്ചു. ലക്ഷദ്വീപ് പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ ഫോണും ലാപ്ടോപ്പും നിലവിൽ ആരുടെ കൈവശമാണെന്ന് വ്യക്തമല്ല എന്നും. മൊബൈൽ ഫോണിൽ വ്യാജ തെളിവുകൾ തിരുകി കയറ്റാനുള്ള സാധ്യത കാണുന്നതായും. ലാപ്ടോപ് ഗുജറാത്തിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചതിൽ ദുരൂഹത…
ഐഷ സുൽത്താനയുടെ ഫ്ലാറ്റിലെ പൊലീസ് റെയ്ഡ് ദുരുദ്ദേശത്തോടെ; എ.എം.ആരിഫ് എം.പി
രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഐഷ സുൽത്താനയുടെ കൊച്ചിയിലെ ഫ്ലാറ്റ് കവരത്തി പൊലീസ് റെയ്ഡ് ചെയ്തത് ദുരുദ്ദേശത്തോടെയാണെന്ന് എ.എം.ആരിഫ് എം.പി. ഭീമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരുടെ കമ്പ്യൂട്ടറുകളിൽ സൈബർ ചാരന്മാർ നുഴഞ്ഞുകയറി തെളിവുകൾ കെട്ടിച്ചമച്ചെന്ന യു.എസ്.ആസ്ഥാനമായ ഫോറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഐഷ സുൽത്താനയുടെ ഫ്ലാറ്റിൽ റെയ്ഡ് നടത്തി ലാപ്ടോപ്പ് പിടിച്ചെടുത്തതിനു…
രാജ്യദ്രോഹ കേസ്; ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു
സിനിമാ പ്രവര്‍ത്തകയും ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന് രാജ്യദ്രോഹ കേസില്‍ പെടുകയും ചെയ്ത ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു. ലക്ഷദ്വീപിലെ കവരത്തി പോലീസ് കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ഐഷ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റില്‍ കവരത്തി പൊലീസ് എത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഐഷയെ പോലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് ചോദ്യം ചെയ്യാന്‍ പോലീസ്…