തൃക്കാക്കര ഓണസമ്മാന വിവാദം; നാളെയും തൃക്കാക്കര നഗരസഭയിൽ പോകുമെന്ന് അജിത തങ്കപ്പൻ
തൃക്കാക്കര ഓണസമ്മാന വിവാദത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കൾക്കെതിരെ പൊലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ടെന്നും നാളെയും തൃക്കാക്കര നഗരസഭയിൽ പോകും. വ്യാഴാഴ്ച കൗൺസിൽ യോഗവും വിളിച്ചു ചേർക്കുമെന്നും അജിത തങ്കപ്പൻ പറഞ്ഞു. തൃക്കാക്കര നഗരസഭാ ചേംബറിൽ പ്രവേശിച്ചത് സെക്രട്ടറിയുടെ നിർദേശ പ്രകാരമാണെന്ന് അജിത തങ്കപ്പൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഓഫിസ്…