തുഷാരഗിരിയിലെ ഭൂമി തിരികെപ്പിടിക്കാൻ വനംവകുപ്പ്; പണം നല്കിയാണെങ്കിലും സ്ഥലം ഏറ്റെടുക്കും
കൈവിട്ടുപോയ തുഷാരഗിരിയിലെ വെളളച്ചാട്ടത്തിന് സമീപമുള്ള ഭൂമി തിരികെപ്പിടിക്കാൻ ശ്രമങ്ങളുമായി വനംവകുപ്പ്. പണം നല്കിയാണെങ്കിലും ഭൂമി ഏറ്റെടുക്കാനുളള പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. നഷ്ടപരിഹാരം നൽകാൻ കിഫ്ബി ഫണ്ടുൾപ്പെടെ പരിഗണനയിലുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സുപ്രീംകോടതിയടക്കം തള്ളിയ കേസ് ഇനിയും മുന്നോട്ട് കൊണ്ടുപോയിട്ട് കാര്യമില്ലെന്നാണ് വനംവകുപ്പിന് കിട്ടിയ നിയമോപദേശം. ഇതേ തുടർന്നാണ് കിഫ്ബി ഫണ്ടടക്കം ഉപയോഗിച്ച് പണം നല്കിയിട്ടാണെങ്കിലും…
ഫോണ്‍ വിളി വിവാദം; എന്‍സിപി ഇന്ന് യോഗം ചേരും
മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ഇന്ന് എന്‍സിപി യോഗം ചേരും. വിഷയത്തിലെ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് നേതൃയോഗം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. എ കെ ശശീന്ദ്രനെ കുടുക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടി വിഷയമാണെന്ന് തെറ്റിദ്ധരിച്ചാണ് കുണ്ടറയിലെ പീഡന ആരോപണമുയര്‍ത്തിയ യുവതിയുടെ പിതാവിനെ ഫോണ്‍ വിളിച്ചതെന്നായിരുന്നു എ…
മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം; പ്രതിപക്ഷത്തെ പരിഹസിച്ച് എം എം മണി
മന്ത്രി എ കെ ശശീന്ദ്രനെതിരെ ഫോൺ വിളി വിവാദത്തിൽ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച് എം എം മണി എം.എൽ.എ. പി സി വിഷ്ണുനാഥ്, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിവരെ പരിഹസിച്ചാണ് എംഎൽഎയുടെ പരാമർശം അടിയന്തര പ്രമേയം അവതരിപ്പിച്ച വിഷ്ണുനാഥ് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ പ്രശ്നങ്ങളിൽ പെട്ട് കർണ്ണാടകക്ക്…
ഫോൺ വിളി വിവാദം; എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോർച്ച മാർച്ച
മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ കോണുകളിൽ നിന്നായി പ്രതിഷേധം ശക്തമാകുന്നു. നിയമസഭാ സമ്മേളനം ആരംഭിച്ച ഇന്ന് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിലേക്ക് മാർച്ച് നടത്തി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ശശീന്ദ്രനെതിരെ രംഗത്തിയിരുന്നു. അതേസമയം മന്ത്രിയെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് മുഖ്യമന്ത്രി അടക്കമുള്ള ഭരണപക്ഷ…
ഫോൺ വിളി വിവാദം: മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചതായി പരാതിക്കാരി
പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ എൻസിപി നേതാവും വനം മന്ത്രിയുമായ എ കെ ശശീന്ദ്രനെ പിന്തുണച്ചുകൊണ്ട് മുഘ്യമന്ത്രി കൈകൊണ്ട നിലപാട് വേദനിപ്പിച്ചതായി പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ശശീന്ദ്രനോടൊപ്പം നിൽക്കുന്നതിലൂടെ എന്ത് സന്ദേശമാണ് മുഖ്യമന്ത്രി നൽകാൻ ശ്രെമിച്ചതെന്നും പെൺകുട്ടി ചോദിച്ചു. മന്ത്രിക്കെതിരായി നിയമപരമായി നീങ്ങുമെന്നും പരാതിക്കാരി പറഞ്ഞു. എൻസിപി സംസ്ഥാന…
ഫോണ്‍ വിളി വിവാദം; മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് പി.സി ചാക്കോ
ഫോണ്‍ വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ രംഗത്തെത്തി. പീഡന പരാതി പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ലെന്നും കേസ് പിന്‍വലിക്കണമെന്ന് ശശീന്ദ്രന് പറഞ്ഞിട്ടില്ലെന്നും പി.സി ചാക്കോ പറഞ്ഞു. ശശീന്ദ്രൻ വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ല. മന്ത്രി ഇടപെട്ടത് പ്രാദേശിക പ്രശ്നത്തിന് പരിഹാരം കാണാനാണ്. ഇക്കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചതാണെന്നും മന്ത്രിയോട് രാജി…