Flash News
Archive

Tag: Amazon Prime

പൃഥ്വിരാജിന്റെ ലായിഖ് രംഗങ്ങള്‍ ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി : ‘കുരുതി’യുടെ റിവ്യൂ എഴുതി ശ്രീജിത്ത് പണിക്കര്‍

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനു വാര്യർ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘കുരുതി’. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആമസോൺ പ്രൈമിൽ റിലീസായ ചിത്രത്തിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ കുറിച്ച ‘കുരുതി’യുടെ ഒരു റിവ്യൂ ആണ് അവയിൽ ശ്രദ്ധേയം. റോഷനും, മാമുക്കോയയും, നസ്ലെനും മികച്ച അഭിനയ മുഹൂർത്തങ്ങൾ…

ജീവിതം ഒരുപാട് മാറിയെന്ന് തമിഴ് നടൻ ആര്യ

ഇക്കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെയാണ് യാ പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘സർപട്ട’ എന്ന സിനിമ റീലിസായത്. പിന്നാലെ നടക്കുന്ന ചർച്ചകളിൽ പലതും കേന്ദ്ര കഥാപാത്രമായ ആര്യയെ കുറിച്ചാണ്. സിനിമയ്ക്കായി താരം വരുത്തിയ മാറ്റങ്ങളും, സമർപ്പണ മനോഭാവവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുൻപ് ‘ടെഡി’ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നടിയും ആര്യയുടെ ഭാര്യയുമായ സയേഷയുടേത്….

‘ഷേര്‍ഷ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് ; ട്രെയിലര്‍ 25ന് എത്തും

ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന ‘ഷേര്‍ഷ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സിദ്ധാര്‍ത്ഥ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ പോസ്റ്ററിനൊപ്പം ‘ഷേര്‍ഷ’യുടെ ട്രെയിലര്‍ ഈ മാസം 25ന് എത്തുമെന്നും വ്യക്തമാക്കിയിരിക്കുന്നു. ‘സിംഹത്തിന്റെ ഹൃദയമുള്ള മനുഷ്യനായിരുന്നു അദ്ദേഹം, ഇന്ത്യയുടെ ഷേര്‍ഷ’ എന്ന കുറിപ്പിനൊപ്പമാണ് പുതിയ പോസ്റ്റര്‍ നടന്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററില്‍ യുദ്ധത്തിന്റെ പശ്ചാത്തലവും ഒപ്പം പട്ടാള…

‘അനുഗ്രഹീതന്‍ ആന്റണി’ ഉടന്‍ ആമസോണ്‍ പ്രൈമില്‍

സണ്ണി വെയ്ന്‍, ഗൗരി കിഷന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഇന്ത്യയില്‍ ഉടന്‍ തന്നെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സണ്ണി വെയ്ന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 1ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് തിയേറ്റര്‍ റിലീസിലൂടെ ചിത്രത്തിന് ലഭിച്ചത്. എന്നാല്‍…

സൂപ്പര്‍ഹിറ്റ് ചിത്രം ‘അസുരന്റെ’ തെലുങ്ക് റീമേക്ക്; ശ്രദ്ധ നേടി ‘നാരപ്പ’ ട്രെയ്‌ലര്‍

തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ‘അസുരന്‍’. ധനുഷും മഞ്ജു വാര്യരും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ‘നാരപ്പ’. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ‘നാരപ്പ’. ‘നാരപ്പ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ‘അസുരനി’ല്‍…

വെങ്കിടേഷിന്റെ ‘നാരപ്പ’ ഒടിടിക്ക് ; റിലീസ് ജൂലൈ 20ന് ആമസോണ്‍ പ്രൈമില്‍

വെങ്കിടേഷ് ദഗ്ഗുബതി നായകനാകുന്ന ‘നാരപ്പ’ തിയേറ്ററിലേക്ക് ഇല്ലെന്ന് ഉറപ്പായി. തമിഴില്‍ സൂപ്പര്‍ ഹിറ്റായ ‘അസുരന്‍’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ‘നാരപ്പ’. ചിത്രം ഈ മാസം 20ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസാകും. ചിത്രം കഴിഞ്ഞ മെയ് 14ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും, കൊവിഡിന്റെ രണ്ടാം തരംഗത്തോടെ റിലീസ് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വെങ്കിടേഷ്…

‘സാറാസി’ന്റെ മേക്കിങ്ങ് വിഡിയോ റിലീസ് ചെയ്ത് ജൂഡ് ആന്റണി

ജൂലായ് അഞ്ചിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ജൂഡ് ആന്റണിയുടെ പുതിയ ചിത്രമാണ് ‘സാറാസ്’. അന്ന ബെന്നും സണ്ണിവെയ്നും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമൂഹത്തിൽ നിലനിൽക്കുന്ന ചില സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. ജൂഡ് ആന്റണി തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ…

ഒടിടി പ്ലാറ്റ്ഫോമുകള്‍ ഒരുക്കുന്ന വസന്തം

ജുലൈ മാസത്തിൽ സിനിമാ പ്രേമികൾക്കായി ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്നത് നിരവധി സിനിമകളാണ്. കാത്തിരിപ്പുകൾക്ക് അവസാനമേകി സിനിമാ പ്രേമികളെ തേടിയെത്തുന്ന സിനിമകളുടെ കൂട്ടത്തിൽ തെലുങ്കും മലയാളവും ഒക്കെയുണ്ട്. കൊവിഡ് 19 മഹാമാരി കാരണം നിരവധി സിനിമകളും സീരീസുകളും റിലിസ് മുടങ്ങി കിടക്കുകയായിരുന്നു. വിനോദ വ്യവസായം ഏറെ പിന്നോട്ട് പോയിരുന്നു. ഒരു ദിവസം തിയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയാണ് സിനിമാ…

‘കോള്‍ഡ് കേസ്’ – ‘ഷേര്‍ണി’ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജും വിദ്യാ ബാലനും

ബോളിവുഡ് നടി വിദ്യാ ബാലനും പൃഥ്വിരാജും പരസ്പരം വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ആമസോണ്‍ പ്രൈമിന്റെ യുട്യൂബ് ചാനലിലാണ് താരങ്ങളുടെ വീഡിയോ കോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ അടുത്തിടെ റിലീസ് ചെയ്ത ഇരുവരുടെയും ചിത്രങ്ങളെ കുറിച്ചാണ് താരങ്ങളുടെ സംഭാഷണം. വിദ്യാ ബാലന്റെ മികച്ച അഭിനയ പ്രതിഭ പ്രകടമായ ചിത്രമാണ് ‘ഷേര്‍ണി’. നടി ഫോറസ്റ്റ് ഓഫീസര്‍…

‘കോള്‍ഡ് കേസി’ന് രണ്ടാം ഭാഗമുണ്ടോ ; വിശദീകരണവുമായി സംവിധായകന്‍

പൃഥ്വിരാജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ; ‘കോള്‍ഡ് കേസി’ന് രണ്ടാം ഭാഗം ഉണ്ടോ എന്ന്. കാരണം ഒരു തുടര്‍ക്കഥ…

പ്രതീക്ഷക്കൊപ്പമെത്താൻ കഴിയുമെന്ന് കരുതുന്നു: മഹേഷ് നാരായണൻ

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മാലിക്’. ’ഇന്ത്യൻ സംസ്‌കാരത്തിലൂന്നി കൊണ്ടുള്ള കഥയാണിത്. വ്യത്യസ്തമായ സ്വഭാവ സവിശേഷതകളും വികാരങ്ങളുമുള്ള കഥാപാത്രങ്ങളുള്ള ചിത്രം. അതുകൊണ്ടു തന്നെ മാലികിന് പ്രേക്ഷകന്റെ പ്രതീക്ഷക്കൊപ്പമെത്താൻ സാധിക്കുമെന്നാണ് വിചാരിക്കുന്നത്.’ മഹേഷ് നാരായണൻ പറഞ്ഞു. ഫഹദ് ഫാസിൽ ചിത്രമായ ‘മാലിക്’ ആമസോൺ പ്രൈമിലൂടെയാണ് റീലിസ് ചെയ്യുന്നത്. ജൂലൈ 15നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഒ.ടി.ടി. റിലീസിലൂടെ…

ഇത് കുറ്റകൃത്യം തന്നെയാണ്. ചെയ്യുന്നതിന് മുൻപ് രണ്ട് തവണ ആലോചിക്കുക : പൃഥ്വിരാജ്

ജൂൺ 30നാണ് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കോൾഡ് കേസ്’ എന്ന സിനിമ ആമസോൺ പ്രെം വഴി പുറത്തിറങ്ങിയത്. സിനിമ റീലിസായതിനു പിന്നാലെയാണ് പുതിയ ചിത്രമായ ‘കോൾഡ് കേസി’ന്റെ ക്ലൈമാക്‌സും മറ്റു കാര്യങ്ങളും പുറത്തുവിടുന്നവർക്കെതിരെ മുന്നറിയിപ്പുമായി പൃഥ്വിരാജ് എത്തിയത്. മറ്റൊരാളുടെ ത്രില്ല് നശിപ്പിക്കുമെന്ന കാര്യം അറിഞ്ഞുകൊണ്ട് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവി‌ടുന്നത് കുറ്റകൃത്യം തന്നെയാണെന്ന് താരം പറയുന്നു. ആമസോൺ…

പൃഥ്വിരാജിനൊപ്പമുള്ള അഭിനയ അനുഭവം പങ്കുവെച്ച് അദിതി ബാലന്‍

മലയാള ചലച്ചിത്രലോകത്തേക്ക് പുതിയതായി എത്തിയ താരമാണ് അദിതി ബാലന്‍. പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. പൃഥ്വിരാജിനെ പോലെയുള്ള ഒരു സൂപ്പര്‍ സ്റ്റാറിനൊടൊപ്പം അഭിനയിക്കാന്‍ സാധിക്കും എന്നതിനാലാണ് ഈ ചിത്രത്തിന്റെ ഭാഗമായതെന്ന് താരം പറയുന്നു. ‘പൃഥ്വിരാജ് അര്‍പ്പണ മനോഭാവമുള്ള പ്രൊഫഷണല്‍ സിനിമാ പ്രവര്‍ത്തകനാണ്. അദ്ദേഹത്തോടൊപ്പം ഒരുപാട് കോമ്പിനേഷന്‍ സീനുകള്‍ ‘കോള്‍ഡ് കേസി’ലില്ല….

ദി ഫാമിലി മാൻ സീസൺ 2ന്റെ പ്രതിഫലമായി മനോജ്‌ ബാജ്പേയ്ക്ക് 10 കോടി

ജൂൺ 4ന് ആമസോൺ പ്രൈം വിഡിയോയിലൂടെ പുറത്തിറങ്ങിയ വെബ് സീരിസ് ആണ് ‘ദി ഫാമിലി മൻ 2’. 2019ൽ പുറത്തിറങ്ങി ഒട്ടേറെ ജനപ്രീതി ലഭിച്ച സീസൺ 1ന് ശേഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് സീസൺ 2ന്റെ റിലീസ്. ഫെബ്രുവരിയിൽ സീസണ്‍ പുറത്തിറക്കാൻ മുന്‍പ് തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് ജൂണിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഹിന്ദി, ഉറുദു, തമിഴ്,…

ഇനിയും പ്രതിഷേധിച്ചാല്‍ തമിഴര്‍ പ്രതിഷേധിക്കും ; ‘ഫാമിലി മാന്‍ 2’ നിര്‍ത്തണമെന്ന് സീമന്‍

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫാമിലി മാന്‍ 2 സീരീസിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍ രംഗത്തെത്തി. തമിഴ് ജനതയെയും ഏലം ലിബറേഷന്‍ മൂവ്മെന്റിനെയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സീമന്‍ ആമസോണ്‍ പ്രൈമിന് കത്ത് അയയ്ക്കുകയായിരുന്നു. ‘ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ്ബ് സീരീസ് റിലീസ് ചെയ്തത്. ഇനിയും…