Flash News
Archive

Tag: Amitabh Bachchan

‘ബിഗ് ബി ഒരു പ്രതിഭാസം, ഞങ്ങള്‍ അദ്ദേഹത്തിനു മുന്നിലൊന്നുമല്ല’ ; ബച്ചനൊപ്പമുള്ള അനുഭവം പങ്കിട്ട് അജയ് ദേവ്ഗന്‍

ബോളിവുഡിലെ അഭിനയ ചക്രവര്‍ത്തി ബിഗ് ബിയുടെ  അഭിനയം സംവിധായകന്റെ വേഷത്തില്‍ ആസ്വദിക്കുകയാണ് നടന്‍ അജയ് ദേവ്ഗന്‍. ‘മേയ്‌ഡേ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന അജയ് ദേവ്ഗനെ അമിതാഭ് ബച്ചന്റെ സിനിമയോടുള്ള സമീപനം ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.  ‘മേയ്‌ഡേ’ ഒരു ഏവിയേഷന്‍ ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തില്‍ പൈലറ്റിന്റെ വേഷത്തില്‍ എത്തുന്ന അജയ്‌ക്കൊപ്പം ശക്തമായ വേഷത്തിലാണ് അമിതാഭ് ബച്ചന്‍…

അച്ഛനോടുള്ള തപ്സിയുടെ പെരുമാറ്റം കണ്ട് അന്ന് ചെറിയ അറ്റാക്ക് പോലെ വന്നു : അഭിഷേക് ബച്ചന്‍

തപ്സി പന്നു തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന നായികാ നടിയാണ്. മലയാളത്തില്‍ മമ്മൂട്ടി ചിത്രം ‘ഡബിള്‍സി’ല്‍ അഭിനയിച്ചിട്ടുള്ള തപ്സി ധനുഷ് ചിത്രം ‘ആടുകളത്തി’ലൂടെയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലൂടെ തപ്സി സജീവമാണ്. അമിതാഭ് ബച്ചനൊപ്പം തപ്സി അഭിനയിച്ച ‘പിങ്ക്’, ‘ബദ്ല’ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈയിടെ അഭിഷേക്…

‘ഇന്ത്യന്‍ സിനിമയുടെ ചരിത്രം ദിലീപിനും മുമ്പും ശേഷവും എന്നായിരിക്കും’ ; മഹാനടന്റെ വേര്‍പാടില്‍ ദുഃഖം പങ്കുവെച്ച് ബിഗ് ബി

ഇന്ത്യന്‍ സിനിമാ ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയ മഹാനടന്‍ ദിലീപ് കുമാറിന്റെ മരണ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബോളിവുഡിലെ ഇതിഹാസ നായകന്മാരില്‍ ഒരാളിന്റെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ചും, ഓര്‍മ്മകള്‍ പങ്കിട്ടും നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഭൂരിഭാഗം ആളുകളും സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തെ ദിലീപ് കുമാറുമായി…

ഹാര്‍ലി ഡേവിഡ്‌സണിലെ ബച്ചന്റെ റിട്രോ കൂള്‍ ചിത്രം വൈറല്‍

പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മുന്നിലാണ് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. എഴുപത്തിയെട്ടുകാരനായ താരം ഇപ്പോഴും ബോളിവുഡില്‍ സജീവവുമാണ്. സമൂഹമാധ്യമങ്ങളില്‍ ബച്ചന്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചാവിഷയം ആകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത മാസ് ലുക്കിലുള്ള ചിത്രം ആരാധകരെ ആവേശത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ലെതര്‍ ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് സവാരി…

ആര്‍ജിവിയും മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും വീണ്ടും ഒന്നിച്ചേക്കും ; പുതിയ ചിത്രം ഉടന്‍

സിനിമാ മേഖലയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രാം ഗോപാല്‍ വര്‍മ്മ വീണ്ടും ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനുമായി ഒന്നിക്കാന്‍ ഒരുങ്ങുകയാണ്. ‘സര്‍ക്കാര്‍’, ‘ആഗ്’, ‘റാന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഇതിനകം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ജിവി വര്‍ഷങ്ങളായി തയ്യാറാക്കി വെച്ചിരുന്ന തിരക്കഥയിലാണ് അമിതാഭ് ബച്ചന്‍ ഭാഗമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനുമായി ആര്‍ജിവി കൂടിക്കാഴ്ച്ച…