നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘പത്മ’. ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സുരഭി ലക്ഷ്മിയുടെ ഭർത്താവായാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നത്. ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശ്രുതി രജനികാന്തും യുവനടൻ അമ്പി നീനാസവും…