സത്യനില്‍ നിന്നും അങ്ങനെ അനുഗ്രഹം നേടി ; ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടി
നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള മഹാനടനാണ് മമ്മൂട്ടി. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വളരെ അപൂര്‍വ്വമായൊരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ ഒരു സ്ക്രീന്‍ ഗ്രാബ് ആണ് ഇത്. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്. കെ സേതുമാധവന് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്….