Flash News
Archive

Tag: Archaeology

ചരിത്രം ഉറങ്ങുന്ന ലേപാക്ഷി വീരഭദ്ര ക്ഷേത്രം

ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്. ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയില്‍ ഹിന്ദ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തും. നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത 7 തലയുള്ള നാഗ പ്രതിമ എന്നിവയെല്ലാം ലേപാക്ഷി വീരഭദ്ര…

5000 വർഷം പഴക്കമുള്ള അസ്ഥികൂടത്തിൽ പ്ലേഗ് ബാക്റ്റീരിയയുടെ അവശിഷ്ടങ്ങൾ

പതിനാലാം നൂറ്റാണ്ടിൽ ‘ബ്ലാക്ക് ഡെത്ത്’ എന്നറിയപ്പെട്ട ഒരു രോഗം യൂറോപ്പിലെ ജീവിതങ്ങളെ തുടച്ചുനീക്കി. എലിയിൽ നിന്നും എലിചെള്ളില്‍ നിന്നും വ്യാപിച്ച ഈ രോഗം ഭൂഖണ്ഡത്തെ നശിപ്പിക്കുകയും പകുതിയോളം ജനസംഖ്യയെ കൊന്നുകളയുകയും ചെയ്തു. എന്നാൽ നാം ഇത്രയും കാലം വിശ്വസിച്ചിരുന്നതിനെക്കാൾ വളരെ മുൻപ് ഉത്ഭവിക്കപ്പെട്ടതാണ് പ്ലേഗ്. ഏകദേശം 5000 വർഷം പഴക്കമുള്ള അസ്ഥികൂടത്തിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ രോഗം…

200 വർഷങ്ങൾക്ക് മുന്‍പുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അപൂർവ്വ പേപ്പർ പകർപ്പ് കണ്ടെത്തി

രണ്ടു പതിറ്റാണ്ടോളമുള്ള പഠനത്തിനും വിശകലനത്തിനും ശേഷം ഫിലാഡൽഫിയയിലെ ഗവേഷകർ 19ആം നൂറ്റാണ്ടിലെ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വളരെ അപൂർവ്വമായ ഒരു പകർപ്പ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. 2002ൽ അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയുടെ ആർക്കൈവുകളിൽ ഇത് കണ്ടെത്തിയെങ്കിലും ഇപ്പോഴാണ് പകർപ്പ് അംഗീകരിക്കപ്പെടുന്നത്. 1842ൽ ഡാനിയൽ വെബ്‌സ്റ്റർ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് പുരാവസ്തു വിഭാഗത്തിന് ഇത് സമ്മാനിച്ചുവെങ്കിലും ഇത് കൃത്രിമമായി…

70 ശതമാനം കേടുകൂടാത്ത ദിനോസറിന്റെ അസ്ഥികൂടം ചൈനയില്‍ കണ്ടെത്തി

ജുറാസിക്ക് കാലഘട്ടത്തിൽ ഉണ്ടായിരുന്ന 8 മീറ്ററോളം നീളമുള്ള ദിനോസറിന്റെ അസ്ഥികൂടം തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗവേഷകർ കണ്ടെത്തി. 70 ശതമാനം കേടുപാടുകൾ കൂടാത്ത അസ്ഥികൂടത്തിന് 180 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ലുഫെംഗ് നഗരത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് മണ്ണൊലിപ്പിന് സാധ്യതയുള്ളതിനാൽ അസ്ഥികൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് ദിനോസർ ഫോസിൽ കൺസർവേഷൻ ആന്റ്…