ഒളിമ്പിക്സ്; അമ്പെയ്ത്ത് പുരുഷ ടീം വിഭാഗത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍
അമ്പെയ്ത്ത് പുരുഷ ടീം വിഭാഗത്തില്‍ കസാഖിസ്ഥാനെ മറികടന്ന് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയുടെ അതാനു ദാസ്-പ്രവീണ്‍ യാദവ്-തരുണ്‍ദീപ് റായ് സഖ്യമാണ് കസാഖിസ്ഥാന്റെ ഇല്‍ഫാത്ത് അബ്ദുല്ലിന്-ഡെനിസ് ഗാന്‍കിന്‍-സാന്‍ഷാര്‍ മുസ്സയേവ് സഖ്യത്തെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ ടീം വിജയം സ്വന്തമാക്കിയത്. 6-2 എന്ന സ്കോറിനാണ് ഇന്ത്യ കസാഖിസ്ഥാനെ പരാജയപ്പെടുത്തിയത്. നാലുസെറ്റുകളിലും ഇന്ത്യ പൂര്‍ണ ആധിപത്യം പുലര്‍ത്തി….