ഫിലിപ്പീൻസ് സൈനിക വിമാനാപകടം; 17 പേർ മരിച്ചു
തെക്കൻ ഫിലിപ്പീൻസിലേക്ക് പോവുകയായിരുന്ന സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ 17 പേർ മരണപെട്ടതായി സ്ഥിരീകരിച്ചു. ഫിലിപ്പീൻസ് എയർഫോഴ്സിന്റെ സി-130 എന്ന വിമാനമാണ് തകർന്നുവീണത്. ജോളോ ദ്വീപിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി പറഞ്ഞു. മൂന്നു പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളും ഉൾപ്പെടെ 92 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.