ഒളിംപിക്സില്‍ മെഡല്‍ നേടാത്തവര്‍ക്കും സമ്മാനം ; ടാറ്റ മോട്ടോഴ്സ് കായിക താരങ്ങള്‍ക്ക് ആള്‍ട്രോസ് കാര്‍ വാഗ്ദാനം ചെയ്തു
വെങ്കല മെഡലിന് അരികില്‍ എത്തിയിട്ടും ടോക്കിയോ ഒളിംപിക്സില്‍ ഭാഗ്യം തുണയ്ക്കാതെ പോയ കായിക താരങ്ങള്‍ക്ക് ആള്‍ട്രോസ് സമ്മാനിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ഒളിംപിക്സ് വേദിയിലെ ഇന്ത്യന്‍ താരങ്ങളുടെ മികവുറ്റ പ്രകടനം മാറ്റേറിയ ഒരു പൊന്‍തൂവല്‍ നേടിക്കൊടുത്തു. സ്വര്‍ണ്ണ മെഡല്‍ നേടി നീരജ് ചോപ്രയും, മീരാഭായ് ചാനു വെള്ളി മെഡല്‍ സ്വന്തമാക്കിയും ഒളിംപിക്സ്…