മദ്യം വാങ്ങാൻ പണം നൽകിയില്ല; പിതാവിന്റെ കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു
പിതാവിനെ കല്ലിന് അടിച്ച് കൊലപ്പെടുത്തിയ മകന് അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിന് സമീപമുള്ള മംഗഡുവിലാണ് സംഭവം. പിതാവിന്റെ കൊലപാതകം സംബന്ധിച്ച് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇരുപത്തിയഞ്ചുകാരനായ മണിഅരശ് ആണ് അമ്മയെ ആക്രമിച്ചത്. മദ്യപിക്കാന്‍ പണമാവശ്യപ്പെട്ട് ഇയാള്‍ വീട്ടില്‍ കലഹമുണ്ടാക്കുക സാധാരണമായിരുന്നു. കഞ്ചാവിനും ഇയാള്‍ അടിമയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അന്‍പതുകാരിയായ അമ്മയോട് യുവാവ് പണം ആവശ്യപ്പെട്ടു. കയ്യില്‍…