Archive

Tag: Attappadi

അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ മരുന്ന് വിതരണം; നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം

അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. ഒറ്റപ്പാലം സബ്കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി വ്യക്തമാക്കി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. അനുമതിയില്ലാതെയാണ് മരുന്ന് വിതരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആദിവാസികളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചത് ഗൗരവതരമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.