ആറ്റിങ്ങലില്‍ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം; കുറ്റക്കാരുടെ സസ്പെന്ഷന് പിന്‍വലിച്ചതിനെതിരെ മത്സ്യവില്‍പ്പനക്കാരി
ആറ്റിങ്ങലിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ മത്സ്യവിൽപ്പനക്കാരി അല്‍ഫോന്‍സ രംഗത്തെത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അല്‍ഫോന്‍സ ആവശ്യപ്പെട്ടു. രണ്ട് കൈക്കും പരിക്കുപറ്റിയത് കാരണം ഒരു മാസമായി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണെന്നും അൽഫോൻസ പറഞ്ഞു. നഗരസഭ തീരുമാനത്തിനെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അഞ്ചുതെങ്ങ് ആക്ഷൻ കൗൺസിലും അറിയിച്ചു. അന്വേഷണ സമിതിയുടെ റിപ്പോർട്ട്…