Archive

Tag: bakrid-holiday

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും നിയന്ത്രണങ്ങളോടെ ഈദ് നമസ്കാരത്തിന് അനുമതിയുണ്ട്. കേരളത്തിൽ നാളെയാണ് ബലി പെരുന്നാൾ. കൊവിഡ് നിയന്ത്രണങ്ങളോടെ ഇക്കുറി സൗദി, യു എ ഇ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ ഈദ്ഗാഹുകളിലും പള്ളികളും പെരുന്നാൾ നമസ്കാരം നടക്കും. അതേസമയം ഒമാനിൽ പെരുന്നാളിന് സമ്പൂർണ ലോക്ക്ഡൗൺ ആരംഭിക്കും. ഒമാനിൽ പെരുന്നാൾ നമസ്കാരം…

കേരളത്തിലെ ബക്രീദ് ഇളവുകൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി തീരുമാനം ഇന്ന്

കേരളത്തിൽ പെരുന്നാളിനോടനുബന്ധിച്ച് കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് തീരുമാനം അറിയിക്കും. കോടതി നിര്‍ദ്ദേശം അനുസരിച്ച് നൽകിയ ഇളവുകളെ കുറിച്ചുള്ള സത്യവാംങ്മൂലം ഇന്നലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നൽകിയിരുന്നു. ചില മേഖലകളിൽ കടകൾ തുറക്കാൻ മാത്രമാണ് ഇളവെന്നും കൊവിഡ് പ്രോട്ടോക്കോൾ കര്‍ശനമായി പാലിച്ചാണ് ഇളവുകൾ നൽകിയതെന്നും സര്‍ക്കാരിന്‍റെ സത്യവാംങ്മൂലത്തിൽ പറയുന്നു….

സംസ്ഥാനത്ത് ബക്രീദ് അവധി മറ്റന്നാളത്തേക്കു മാറ്റി

സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ചയിലേക്കു മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. നാളെയായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. ലോക മുസ്ലിംങ്ങള്‍ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നാണ് പ്രസിദ്ധമായ അറഫാ സംഗമം ഇന്നാണ്. സൗദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്.