Flash News
Archive

Tag: beauty tips

ചര്‍മ്മസംരക്ഷണത്തിന് ചില കടലമാവ് ഫേസ്പാക്കുകള്‍

ചര്‍മ്മസംരക്ഷണത്തിന് അനുയോജ്യമായ പ്രകൃതിദത്ത ചേരുവകളില്‍ പ്രധാനിയാണ് കടലമാവ്. കടലമാവ് പൊതുവേ ചര്‍മ്മത്തിലെ കരിവാളിപ്പ് പരിഹരിക്കാനും, നിറം മെച്ചപ്പെടുത്താനും ഉപയോഗിക്കപ്പെടാറുണ്ട്.  കടലമാവിലെ ആന്റി – ഏജിങ്ങ് ഘടകങ്ങള്‍ മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തെ മനോഹരമാക്കുന്നു. കടലമാവ് പ്രധാനമായും എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക് അനുയോജ്യമാണ്. മുഖം കഴുകാന്‍ സോപ്പിന് പകരം കടലമാവ് ഉപയോഗിക്കുന്നത് കൂടുതല്‍ മൃദുത്വം നല്‍കും. മുഖത്തിന്…

ശരീരഭാരം കുറയ്ക്കുമ്പോള്‍ കാണപ്പെടുന്ന അയഞ്ഞ ചർമ്മത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

ആയാസകരം ആണെങ്കിലും ശരീരഭാരം കുറയ്ക്കുന്നത് നമ്മെ ആരോഗ്യവാന്മാരാക്കുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്ന പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് സൗന്ദര്യത്തിനും, ജീവിതനിലവാരത്തിനും കോട്ടം തട്ടിക്കുന്ന അയഞ്ഞ ചര്‍മ്മം എന്നത്. പ്രകൃതിദത്തമായി അയഞ്ഞ ചര്‍മ്മത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇവയാണ് : 1 – പ്രതിരോധ പരിശീലനം ചെയ്യുക പ്രായഭേദമന്യേ പേശി പിണ്ഡം നേടാനുള്ള മികച്ച…

മുസംബി കൊണ്ട് തിളക്കമുള്ള മുഖം സ്വന്തമാക്കാം

പഴങ്ങള്‍ ആരോഗ്യകരമാണ്. എന്നാല്‍ ചില പഴങ്ങള്‍ ആരോഗ്യത്തിനൊപ്പം തന്നെ ചര്‍മ്മത്തെ പരിരക്ഷിക്കാനും യോജിച്ചതാണ്. അത്തരത്തിലുള്ളവയില്‍ ഒന്നാണ് മുസംബി. നമ്മുടെ ചര്‍മ്മത്തില്‍ ഹൈപ്പര്‍പിഗ്മന്റേഷന്‍ പ്രശ്‌നങ്ങളോ, പാടുകളോ ഉണ്ടെങ്കില്‍ മുസംബിയുടെ നീര് പിഴിഞ്ഞെടുത്ത്, മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ഒരു പരിധി വരെ ഹൈപ്പര്‍പിഗ്മന്റേഷനും, പാടുകളും പോവാന്‍ സഹായിക്കും. മാത്രമല്ല, നിറം മങ്ങല്‍, സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവയില്‍…

മുഖത്തെ കറുത്തപാടിന് പരിഹാരം കാണാം ഈസിയായി

മുഖത്ത് പ്രത്യക്ഷപ്പെടുന്ന കറുത്ത പാടുകള്‍ പലര്‍ക്കും അരോചകമാണ്. വെയില്‍ അടിക്കുന്നതു കൊണ്ടും, പ്രായമാകുന്നതു കൊണ്ടും, രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതു കൊണ്ടും എല്ലാം കറുത്ത പാടുകള്‍ മുഖത്തു വരാം. എന്നാല്‍ ഇതിന് വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് തൈര്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റുന്ന, പ്രോട്ടീന്‍ ഗുണം…

ചര്‍മ്മസംരക്ഷണത്തിന് തക്കാളി ഇങ്ങനെ ഉപയോഗിക്കൂ…

ചര്‍മ്മസംരക്ഷണത്തിന് പലരും പല വഴികളും തേടാറുണ്ട്. തക്കാളി ചര്‍മ്മസംരക്ഷണത്തിന് മികച്ച പ്രതിവിധിയാണ്. തക്കാളിയില്‍ ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. പെട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ തക്കാളിയില്‍ ധാരാളമുണ്ട്. ഇവ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും. മുഖസംരക്ഷണത്തിന് തക്കാളി കൊണ്ടുള്ള ഫേസ്പാക്കുകള്‍ തയ്യാറാക്കാവുന്നതാണ്. ഇതിനായി തക്കാളി നീരിലേക്ക് വെള്ളരിക്ക നീര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്തും…

ചര്‍മ്മസംരക്ഷണത്തിന് അത്യുത്തമം മുള്‍ട്ടാണി മിട്ടി ; എളുപ്പം തയ്യാറാക്കാം ഈ ഫേസ്പാക്കുകള്‍

മുള്‍ട്ടാണി മിട്ടി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ചര്‍മ്മത്തിലുള്ള അഴുക്ക് വലിച്ചെടുക്കാനും മുഖം മൃദുവാക്കാനും മുള്‍ട്ടാണി മിട്ടി സഹായിക്കും. മുഖത്തിന് നിറം മെച്ചപ്പെടുത്താനും, തിളക്കം വരുത്താനും, മുഖക്കുരു പ്രശ്നം പരിഹരിക്കാനും മുള്‍ട്ടാണി മിട്ടി ഉപയോഗപ്രദമാണ്. ഇതിനായി മുള്‍ട്ടാണി മിട്ടിയില്‍ വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. എന്നാല്‍ മുള്‍ട്ടാണി മിട്ടി…

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ കൊണ്ടുള്ള ഫേസ്പാക്ക് ശീലമാക്കാം

ആപ്പിള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. രുചിയില്‍ മാത്രമല്ല ആപ്പിള്‍ കേമന്‍. മുഖം മിനുക്കാനും ആപ്പിള്‍ പ്രയോജനപ്പെടുത്താം. ചർമ്മത്തിലെ കറുത്ത നിറം, മുഖത്തെ പാടുകൾ, ചർമ്മത്തിലെ വരൾച്ച എന്നിവ അകറ്റാൻ ആപ്പിൾ കൊണ്ടുള്ള ചില ഫേസ്പാക്കുകൾ മികച്ചതാണ്. ഇതിനായി ആദ്യം ആപ്പിള്‍ വേവിച്ച ശേഷം ഉടച്ച് അതില്‍ അല്പം തേന്‍ കൂടി ചേര്‍ക്കണം. എന്നിട്ട് അത് മുഖത്ത്…

സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ കടലമാവ് മതി ; ഉപയോഗിക്കേണ്ടത് ഇങ്ങനെ

കടലമാവ് നാളുകളായി സൗന്ദര്യ സംരക്ഷണത്തിന് പലരും ഉപയോഗിച്ചു വരുന്നു. ചര്‍മ്മത്തിലെ കരിവാളിപ്പ് മാറ്റാനും, നല്ല നിറം ലഭിക്കാനും കടലമാവ് പൊതുവേ ഉപയോഗിക്കപ്പെടാറുണ്ട്. കടലമാവിലെ ആന്റി ഏജിങ്ങ് കഴിവ് മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തെ മനോഹരമാക്കാന്‍ സഹായിക്കുന്നു. കടലമാവ് എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക് പ്രത്യേകമായും അനുയോജ്യമാണ്. കടലമാവുകൊണ്ട് തയ്യാറാക്കാവുന്ന ചില ഫേസ്പാക്കുകളെ നമുക്ക് പരിചയപ്പെടാം. 1 –…

ചര്‍മ്മ സംരക്ഷണത്തിന് അത്യുത്തമം ഈ പദാര്‍ത്ഥം ; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സൊനാക്ഷി സിന്‍ഹ

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ആഗ്രഹിക്കാറില്ല പലരും. അതുകൊണ്ടുതന്നെ താരസുന്ദരിമാരുടെ സൗന്ദര്യ രഹസ്യങ്ങള്‍ അറിയാനും ആരാധകര്‍ക്ക് കൗതുകമുണ്ട്. ബോളിവുഡ് താരസുന്ദരി സൊനാക്ഷി സിന്‍ഹ തന്റെ സൗന്ദര്യ രഹസ്യം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിമൂലം ഉണ്ടായ ലോക്ക്ഡൗണില്‍ താന്‍ ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്ന് താരം പറയുന്നു. പ്രകൃതിദത്തമായ പല മാര്‍ഗങ്ങളും ഇക്കാലയളവില്‍ പരീക്ഷിച്ചു. ഇതില്‍…

മാങ്ങാത്തൊലിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇനി നിങ്ങള്‍ വലിച്ചെറിയില്ല

മാങ്ങാത്തൊലിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇനി നിങ്ങള്‍ വലിച്ചെറിയില്ല മാമ്പഴം ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ മാമ്പഴം കഴിച്ചു കഴിഞ്ഞ് ചിലര്‍ തൊലി കളയാറുണ്ട്‌. എന്നാല്‍, നമ്മള്‍ വലിച്ചെറിയുന്ന ഈ മാങ്ങാത്തൊലിയ്ക്ക് വളരെയധികം ഗുണങ്ങളുണ്ട്. മാങ്ങാത്തൊലികള്‍ ഉപയോഗിച്ച് നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും മറികടക്കാൻ കഴിയും. ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടികൾ മാമ്പഴ തൊലിയിൽ കാണപ്പെടുന്നു. ഇത്…

ആരാധകര്‍ക്കായി സ്‌കിന്‍കെയര്‍ ടിപ്‌സ് വെളിപ്പെടുത്തി ആലിയ ഭട്ട്

ആരാധകര്‍ ഏറെയുള്ള ബോളിവുഡ് നടി ആലിയ ഭട്ട് സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ നടി തന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിലെ ചില രഹസ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ആരാധകരുടെ ആവശ്യപ്രകാരം തന്നെയാണ് ആലിയ ചില നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യവും തിളക്കവുമുള്ള ശരീരത്തിനായി ധാരാളം വെള്ളം കുടിക്കും. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തണമെന്നാണ് നടിയുടെ അഭിപ്രായം. മുഖത്ത് തീവ്രത കുറഞ്ഞ ക്ലെന്‍സറാണ്…

മികച്ച ഫലം നല്‍കുന്ന ഇറ്റാലിയന്‍ സൗന്ദര്യ സംരക്ഷണ രീതിയെ കുറിച്ച് അറിയാം…

സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. സൗന്ദര്യ സംരക്ഷണത്തിനായി വിവിധ തരത്തിലുള്ള മാര്‍ഗ്ഗങ്ങളും നാം സ്വീകരിക്കാറുണ്ട്. ഏറെ ഫലപ്രദമായ ഒരു സൗന്ദര്യ സംരക്ഷണ രീതിയാണ് ഇറ്റാലിയന്‍ മാതൃക. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളാണ് ഇറ്റാലിയന്‍ സൗന്ദര്യ സംരക്ഷണ രീതിയുടെ പ്രധാന ആകര്‍ഷണം. അത്തരം ചില ഇറ്റാലിയന്‍ സൗന്ദര്യ സംരക്ഷണ രീതികള്‍ പരിചയപ്പെടാം. ഇതിലൊന്നാണ് സ്‌ട്രോബറി ഉപയോഗിച്ചുള്ള മാസ്‌കും സ്‌ക്രബും. ചതച്ചെടുത്ത സ്‌ട്രോബറിയും,…

കണ്‍പീലികള്‍ സുന്ദരമാക്കാന്‍ ഇതാ ചില സൂപ്പര്‍ ടിപ്സ്

സുന്ദരമായ കണ്‍പീലികള്‍ പലരും ആഗ്രഹിക്കാറുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ കണ്‍പീലികള്‍ക്കുള്ള സ്ഥാനവും ചെറുതല്ല. ബ്യൂട്ടിപാര്‍ലറിലും മറ്റും പോകാതെ വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ നമുക്ക് കണ്‍പീലികള്‍ സുന്ദരമാക്കാം. അതിനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കണ്ണുകളില്‍ സ്ഥിരമായി മേക്കപ്പ് ഇടുന്നവരുണ്ടെങ്കില്‍ ഉറങ്ങുന്നതിനു മുന്‍പ് അത് നീക്കം ചെയ്തിരിക്കണം. ശക്തമായി ഉരച്ച് കഴുകാതെ വെറ്റ് വൈപ്പേഴ്‌സ് ഉപയോഗിച്ച് കണ്ണുകളിലെ മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്….

പേര ഇലയിലൂടെ മുഖക്കുരുവിന് പരിഹാരം കാണാം

പേരക്ക നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ്. രുചിയിൽ മാത്രമല്ല, ഗുണങ്ങളിലും മുന്നിൽ ആണ് പേരക്ക. എന്നാൽ പേരക്ക മാത്രമല്ല, അതിന്റെ ഇലകൾക്കുമുണ്ട് അനവധി ഗുണങ്ങൾ. പ്രത്യേകിച്ച് ചർമ്മ കാന്തി വർധിപ്പിക്കാനും മുഖത്ത് ഉണ്ടാകുന്ന കുരുകൾക്കും പിഗ്മെന്റേഷനും പേര ഇല വളരെ നല്ലതാണ്. ചെറിയ തോതിലുള്ള ഇത്തരം പ്രശ്നങ്ങൾക്ക് പേരയില അരച്ച് ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ…

മുഖം വെട്ടിത്തിളങ്ങാനായി വീട്ടില്‍ ചെയ്യാവുന്ന രണ്ട് പൊടിക്കൈകള്‍

കരിവാളിപ്പും കറുപ്പ് നിറവും എല്ലാം നീക്കം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ നല്ല വെട്ടിത്തിളങ്ങുന്ന മുഖകാന്തി സ്വന്തമാക്കാൻ വഴിയുണ്ട്. അല്പം സമയം ഇതിനായി മെനക്കെടുത്താൻ സമ്മതമാണെങ്കില്‍ ഇതാ മുഖം വെട്ടിത്തിളങ്ങാനുള്ള ചില നുറുങ്ങു വിദ്യകൾ തയ്യാര്‍. ഒരു ടീസ്പൂൺ വീതം അൽമൻഡ് ഓയിൽ, പാൽ, നാരങ്ങാ നീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖത്ത് നന്നായി…

ഗ്ലിസറിനും റോസ് വാട്ടറും ഉണ്ടോ? മുഖത്തിന്റെ കറുപ്പ് അകറ്റാം

കൊവിഡ് നിയന്ത്രണങ്ങൾ മൂലം വീട്ടിൽ ഇരിക്കുന്നതിനാൽ ചർമ്മ സംരക്ഷണം മിക്ക സ്ത്രീകളും ഇപ്പോൾ സ്വന്തമായാണ് ചെയ്യുന്നത്. എന്നാൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നതിനിടയിൽ അമളി പറ്റുന്നതും അവര്‍ക്ക് ഒരു പതിവ് ആയിരിക്കും. മാത്രമല്ല പല സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗത്തിലൂടെ പലതരത്തിലുള്ള പാർശ്വഫലങ്ങളും ഇവര്‍ക്ക് ഉണ്ടായിട്ടുണ്ടാകാം. മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു വിഷയമാണ് മുഖത്ത് ഉണ്ടാകുന്ന കറുത്ത…