Archive

Tag: bevco

സംസ്ഥാനത്ത് ഇന്ന് ബാറുകള്‍ തുറക്കില്ല; ബെവ്കോ ഔട്ട്‍ലെറ്റുകളും പ്രവര്‍ത്തിക്കില്ല

സംസ്ഥാനത്ത് ഇന്ന് ബാറുകൾ പ്രവർത്തിക്കില്ല. തിരുവോണ ദിനമായതിനാലാണ് തീരുമാനം. ബെവ്കോ ഔട്ട്ലെറ്റുകൾ തിരുവോണ ദിനത്തില്‍ തുറക്കേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബെവ്കോ ഔട്ട്ലറ്റുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ബാറുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാവാനും അതുവഴി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ബാറുകളും തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ…

വിദേശനിർമ്മിത ബ്രാൻഡുകൾക്ക് എംആർപിയേക്കാൾ കൂടുതൽ ഈടാക്കുന്നു; ബെവ്‌കോക്കെതിരെ പരാതി

സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ അധിക ലാഭം ഈടാക്കുന്നതായി പരാതി. വിദേശനിർമ്മിത ബ്രാൻഡുകൾക്ക് കുപ്പിയൊന്നിന് എംആർപിയേക്കാൾ ആയിരം രൂപയിൽ അധികം ഈടാക്കുന്നതായാണ് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. ബോട്ടിലിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയും ബെവ്‌കോ ഔട്ട്ലെറ്റുകളിൽ നിന്ന് ഉപഭോക്താവിന് നൽകുന്ന ബില്ലിലെ തുകയും തമ്മിൽ വല്യ വില വ്യത്യാസമാണ് ഉള്ളത്. ബെവ്കോയുടെ ലാഭക്കൊതിക്ക് ഇരയായ തിരുവനന്തപുരം സ്വദേശിയാണ് ഏറ്റവുമൊടുവിൽ…

വിലയും വീര്യവും കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതിന്റെ സാധ്യത പരിശോധിച്ച് സംസ്ഥാന സർക്കാർ

വീര്യവും വിലയും കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതിന്‍റെ സാധ്യത പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. ചെറുകിട വ്യവസായികളുടെ സംഘടനയാണ് ഈ നിര്‍ദ്ദശം മുന്നോട്ട് വച്ചത്. ഉയര്‍ന്ന മദ്യവില മൂലം ദിവസവരുമാനക്കാരുടെ വേതനത്തിന്‍റെ പകുതിയിലേറെയും നഷ്ടമാകുന്നസാഹചര്യത്തിലാണ് പുതിയ സാധ്യതകൾ പരിഗണിക്കുന്നത്. കൊവിഡ് വ്യാപനത്തില്‍ തളര്‍ന്ന വ്യവസായ വാണിജ്യമഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ആസൂത്രണ ബോര്‍ഡ് നിര്‍ദ്ദേശം ക്ഷണിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാനത്തെ…

മദ്യവില്‍പന ഓണ്‍ലൈനായി; പരീക്ഷണം ഭാഗികമായി വിജയിച്ചതായി ബെവ്കോ

ഓൺലൈനിലൂടെയുള്ള മദ്യത്തിന്‍റെ പരീക്ഷണ വിൽപ്പന ഭാഗികവിജയമെന്ന് ബെവ്കോ അറിയിച്ചു. തിരുവനന്തപുരം പഴവങ്ങാടി ഔട്ട്ലെറ്റിലാണ് പരീക്ഷണ വിൽപ്പന നടത്തിയത്. സംവിധാനം പൂർണ്ണ സജ്ജമായാൽ ഓണത്തിന് മദ്യം ഓൺലൈനായി വില്‍പന നടത്തും. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്, വില വിവരങ്ങൾ ബെവ്‌കോ സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ബിവറേജസ് കോർപറേഷന്‍റെ സൈറ്റിൽ കയറി ഓൺലൈനായി പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനമാണ്…

മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായി സൗകര്യം ഒരുക്കണം; ബെവ്കോയോട് ഹൈക്കോടതി

ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്ന് ബെവ്കോയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. മദ്യം വാങ്ങാനെത്തുന്നവരെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കണമെന്നും അല്ലെങ്കിൽ പൂർണമായി അടച്ചിടണമെന്നും കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ രണ്ടു മാസം സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകള്‍ക്കെല്ലാം…

മദ്യം വാങ്ങുന്നതിനുള്ള നിബന്ധനകൾ: സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

മദ്യം വാങ്ങുന്നതിന് കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതടക്കം സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ആർ.ടി.പി.സി.ആർ പരിശോധന ഫലം, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. കടകൾക്കും മറ്റും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മദ്യവിൽപ്പന ശാലകളിൽ ബാധകമാക്കാത്തതിൽ കോടതി വിമർശന മുണ്ടായതോടെയായിരുന്നു. ബെവ്…