മദ്യവില കൂട്ടാനും നീക്കം: കമ്പനികളും ബെവ്കോയും സർക്കാരിനെ സമീപിച്ചു
സംസ്ഥാനത്ത് അടുത്തമാസം മുതൽ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചേക്കുമെന്നു സൂചന. സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്റെ വിലവര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബവ്കോയും സര്‍ക്കാറിനെ സമീപിച്ചു. വിലവര്‍ധനാഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെ വര്‍ധനയ്ക്കാനുപാതികമായി നികുതി കുറയ്ക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന് റം നിര്‍മിക്കുന്നത്. ലീറ്റര്‍ 57 രൂപയായിരുന്ന സ്പിരിറ്റ് 67 ലേക്കെത്തിയതോടെ വിലവര്‍ധിപ്പിക്കാതെ…