Flash News
Archive

Tag: Biopic

മമ്മൂട്ടി സമ്മതിച്ചാല്‍ അദ്ദേഹത്തിന്റെ ബയോപിക്ക് ഒരുക്കും, നായകന്‍ നിവിന്‍ പോളി : ജൂഡ് ആന്റണി

ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന മമ്മൂട്ടിയുടെ ബയോപിക്കില്‍ നിവിന്‍ പോളി നായകന്‍ ആകുന്നു. മമ്മൂട്ടിയുടെ ബയോപിക്കിനെ കുറിച്ച് ‘ഓം ശാന്തി ഓശാന’യ്ക്ക് മുന്‍പ് തന്നെ ആലോചിച്ചിരുന്നു എന്ന് ജൂഡ് ആന്റണി പറഞ്ഞു. അന്ന് മമ്മൂട്ടി പറഞ്ഞത് ഇപ്പോള്‍ ചെയ്യേണ്ട എന്ന് ആയിരുന്നു. ജൂഡ് ആന്റണിയുടെ വാക്കുകളിലേക്ക് : “മമ്മൂട്ടി സമ്മതിച്ചാല്‍ ഞങ്ങള്‍ തയ്യാറാണ്. നിവിന്‍ കടുത്ത…

കങ്കണ റണൗട്ട് ചിത്രം ‘തലൈവി’ റിലീസ് തിയറ്ററില്‍ തന്നെ

കങ്കണ റണൗട്ട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലൈവി’യുടെ റിലീസ് തിയേറ്ററില്‍ തന്നെയെന്ന് കങ്കണ റണൗട്ട്. ജയലളിതയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രത്തില്‍ ജയലളിതയായാണ് കങ്കണ എത്തുന്നത്. ഏപ്രില്‍ 23ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് കാരണം തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും നേരത്തെ പുറത്തിറങ്ങിയിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ്…

ആദ്യ മുസ്ലിം കഥകളി സംഗീതജ്ഞന്റെ ജീവിതകഥ പറയുന്ന ചിത്രം ‘കലാമണ്ഡലം ഹൈദരാലി’ നീസ്ട്രീമില്‍ എത്തി

കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘കലാമണ്ഡലം ഹൈദരാലി’ നീസ്ട്രീമിലെത്തി. ദൈവം എന്നാല്‍ സ്നേഹം ആണെന്ന് പാടിയ മഹാഗായകന്‍ ആയിരുന്നു കലാമണ്ഡലം ഹൈദരാലി. ജാതി – മത – വര്‍ണ്ണ വിവേചനങ്ങള്‍ക്ക് അതീതമാണ് കലയെന്ന് തെളിയിച്ച യഥാര്‍ത്ഥ കലാകാരന്‍ ആയിരുന്നു അദ്ദേഹം. കഥകളി രംഗത്ത് പ്രവര്‍ത്തിച്ച കലാകാരന്റെ മതേതരത്വം നിറഞ്ഞ ജീവിതത്തെ അവതരിപ്പിക്കുന്ന…

സവര്‍ക്കറുടെ ബയോപിക് ഒരുങ്ങുന്നു ; നായകന്‍ ആയുഷ്മാന്‍ ഖുറാനയോ?

ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ബയോപിക് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആയുഷ്മാന്‍ ഖുറാന സവര്‍ക്കറുടെ കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്‍ദീപ് ഹൂഡ, രാജ്കുമാര്‍ റാവു എന്നീ നടന്മാരുടെ പേരുകളും ഇതേ വേഷത്തിന്റെ പേരില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സ്വതന്ത്രവീര്‍…

ഡീകോഡിംഗ് ശങ്കര്‍ ടൊറന്റൊ മേളയിലേക്ക്

പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്റെ സംഗീത ജീവിതം ആസ്പദമാക്കിയ ഡോക്യുമെന്ററി ടൊറന്റൊ രാജ്യാന്തര വനിതാ ചലച്ചിത്ര മേളയില്‍ ഇടം നേടി. സെപ്റ്റംബര്‍ 9ന് ആരംഭിക്കുന്ന മേളയിലെ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡീകോഡിംഗ് ശങ്കര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഗായകന്റെ രണ്ടു പതിറ്റാണ്ടുകള്‍ക്ക് അപ്പുറമുള്ള ജീവിത – സംഗീത താളം കാട്ടിത്തരുന്നു. 45 മിനിട്ട് ദൈര്‍ഘ്യമുള്ള…