Flash News
Archive

Tag: BJP

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴകേസ്; കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നൽകി. നാമനിർദേശ പത്രിക പിൻവലിക്കാൻ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നൽകുകയും ചെയ്തെന്ന കേസിലാണ് സുരേന്ദ്രന് നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നത്….

ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം 21 സിപിഎമ്മുകാർ കൊല്ലപ്പെട്ടതായി സീതാറാം യെച്ചൂരി

ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം 21 സിപിഎമ്മുകാർ കൊല്ലപ്പെട്ടുവെന്ന് സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് അക്രമങ്ങൾ നടക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു. തൃപുരയിൽ സാഹചര്യം ഗുരുതരമാണെന്നും പ്രതിപക്ഷ പാർട്ടികൾ കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ അടക്കം ബിജെപി ഗുണ്ടകൾ ആക്രമിക്കുന്നുണ്ട്. വിഷയത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് നൽകിയ കത്തിന് മറുപടി പോലും…

ഇരാറ്റുപേട്ടയിലെ എസ്ഡിപിഐ- സിപിഎം കൂട്ടുകെട്ട് കേരളത്തിന് അപകടം: കെ സുരേന്ദ്രൻ

ഇരാറ്റുപേട്ടയിലെ എസ്ഡിപിഐ-സിപിഎം കൂട്ടുകെട്ട് കേരളത്തിന് അപകടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാല ബിഷപ്പിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളുമായി സിപിഎം സഖ്യം ചേർന്നുവെന്നും ഇക്കാര്യത്തിൽ കേരള കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് സംഘടനകളാണ് നർക്കോട്ടിക് ജിഹാദിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. അതിടിനെ എസ്ഡിപിഐ, സിപിഎം ബന്ധത്തിൽ ആരോപണവുമായി…

കണ്ണൂർ തലശേരിയിൽ ബി.ജെ.പി-സി.പി.എം സംഘർഷം; പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ തലശേരിയിൽ ബിജെപി-സിപിഎം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും ഒരു സിപിഎം പ്രവർത്തകനുമാണ് സംഘർഷത്തിൽ വെട്ടേറ്റത്. മേലൂരിലെ ബി ജെ പി പ്രവർത്തകനായ ധനരാജ് , സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.                

ബിജെപിയിലേക്ക് കൂറുമാറാന്‍ പണം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി കര്‍ണാടക എംഎല്‍എ

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതിന് തനിക്ക് പണം വാഗ്ദാനം ചെയ്തതായി കര്‍ണാടക ബിജെപി എംഎല്‍എ ശ്രീമന്ദ് ബാലാസാഹേബ് പട്ടീല്‍ പറഞ്ഞു. എന്നാൽ താന്‍ ബിജെപിയില്‍ ചേര്‍ന്നത് യാതൊരു വാഗ്ദാനങ്ങളും സ്വീകരിക്കാതെയാണെന്നും ഇതുവരെ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ വേണ്ടി ആകെ ആവശ്യപ്പെട്ടത് മന്ത്രിസ്ഥാനമാണെന്നും ബിജെപി എംഎല്‍എ വ്യക്തമാക്കി. കഗ്വാദ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള…

ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണം; അമിത് ഷായ്ക്ക് കത്ത്

പാലാ ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് അമിത് ഷായ്ക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്. അപ്രിയ സത്യം തുറന്നു പറഞ്ഞതിനാല്‍ ലൗ ജിഹാദിനെ പോലെ നര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ബിഷപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി…

ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ല, എല്ലാവരും ചേർന്ന് അദ്ദേഹത്തെ ആക്രമിക്കേണ്ട കാര്യമില്ല; കെ സുരേന്ദ്രൻ

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന പരിശോധിക്കപ്പെടേണ്ടതാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരും ചേർന്ന് ആക്രമിക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ എസ്‌ഐഒ പരാതി നൽകി. മതസ്പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിഷപ്പിനെതിരെ…

തൃണമൂല്‍ എംപി ആഭിഷേക് ബാനര്‍ജിയെ ഒൻപത് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി

മമതാ ബാനര്‍ജിയുടെ മരുമകനും ലോക്സഭാംഗവുമായ അഭിഷേക് ബാനര്‍ജിയെ ബംഗാളിലെ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചോദ്യംചെയ്യല്‍ ഒൻപത് മണിക്കൂറിലധികം നീണ്ടുനിന്നു. ഡല്‍ഹിയിലെ ജാം നഗര്‍ ഹൗസില്‍ സ്ഥിതിചെയ്യുന്ന ഇ.ഡിയുടെ ഓഫീസില്‍ രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിനായി ഹാജരായ അഭിഷേക് ബാനര്‍ജിയെ രാത്രി എട്ടു മണിക്കാണ് വിട്ടയച്ചത്. ‘ഏത്…

ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രം വേണമെന്ന് ബിജെപി

ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രവും വേണമെന്ന് നിര്‍ബന്ധംപിടിച്ച ബിജെപി നമസ്‌കാരമുറിയില്‍ പ്രതിഷേധിച്ചു. നിയമസഭാ സ്പീക്കര്‍ നമസ്‌കാരത്തിന് സ്ഥലം അനുവദിക്കുകയാണെങ്കില്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കാനുമുള്ള സ്ഥലവും വേണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. നിയമസഭയിലെ ആകെ 82 അംഗങ്ങളില്‍ നാലുപേരാണ് മറ്റു മതങ്ങളില്‍നിന്നുള്ളവര്‍. ബാക്കിയുള്ള നിയമസഭാ സാമാജികരെല്ലാം ഹിന്ദുക്കളാണ്. ഇതിനുപുറമെ ഹിന്ദുവിശ്വാസികളായ നിരവധി സഭാജീവനക്കാരുമുണ്ട്. അതിനാല്‍, തങ്ങള്‍ക്കുകൂടി പ്രാര്‍ത്ഥിക്കാനായി…

ബംഗാളിൽ ബിജെപി പ്രതിരോധത്തിൽ; നാലാമത്തെ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നാലാമത്തെ ബിജെപി എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയാഗഞ്ച് എംഎല്‍എ സൗമന്‍ റോയ് ആണ് ശനിയാഴ്ച തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തില്‍ ബിജെപി വിട്ട് പാര്‍ട്ടിയില്‍ എത്തിയത്. ഇതോടെ ബംഗാളില്‍ ബിജെപിയുടെ അംഗസംഖ്യ 71 ആയി ചുരുങ്ങി. മുകുള്‍ റോയി, തന്മോയ് ഘോഷ്, ബിശ്വജിത് ദാസ് എന്നിവരാണ് നേരത്തെ ബിജെപി വിട്ട് തൃണമൂലില്‍…

കർഷകർക്കെതിരായ പൊലീസ് നടപടി; പ്രതിരോധവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍

കർണാലിൽ പ്രതിഷേധിക്കുന്ന കർഷകർക്കെതിരായ പൊലീസ് നടപടിയെ പ്രതിരോധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ രംഗത്ത്. കർഷകരുടെ തല തല്ലിപ്പൊളിക്കാന്‍ കര്‍ണാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ ഉന്നതവൃത്തം പൊലീസുകാർക്ക് നിര്‍ദേശം നല്‍കിയതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റാണെന്നും എന്നാല്‍ ക്രമസമാധാനം പാലിക്കാന്‍ കര്‍ശന നടപടികള്‍ അനിവാര്യമാണെന്നും മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു….

ബംഗാൾ തെരഞ്ഞെടുപ്പ് കലാപം; സിബിഐ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേസിൽ സിബിഐ നടത്തുന്ന ആദ്യ അറസ്റ്റ് ആണിത്. ബിജു, ആസിമ ഘോഷ് എന്നിവരാണ് അറസ്റ്റിലായത്. നാദിയ ജില്ലയിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസ്സിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമസംഭവങ്ങളിൽ 10 പുതിയ എഫ്ഐആറുകൾ കൂടി സിബിഐ രജിസ്റ്റർ ചെയ്തു….

കൊവിഡ് നിയന്ത്രണത്തിലെ കേരള മോഡൽ തകർന്നു; ബിജെപി

ആരോ​ഗ്യരം​ഗത്തെ കേരള മോഡൽ തകർന്നുവെന്ന് ബിജെപി. കൊവിഡ് നിയന്ത്രണത്തിലെ കേരള മോഡൽ തകർന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. ആകെ കൊവിഡ് കേസുകളിൽ 65 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ല. കേരളത്തിൽ മുൻഗണന നൽകേണ്ട കാര്യങ്ങളിൽ വീഴ്ചയും ,പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതിൽ അലംഭാവവുമുണ്ടായതായും അമിത് മാളവ്യ…

ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് യുവമോര്‍ച്ച; സ്പീക്കർ എം.ബി. രാജേഷിനെതിരെ പരാതി

കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷിനെതിരെ ഡൽഹി പൊലീസിൽ പരാതി. ഭഗത് സിംഗിനെ വാരിയൻകുന്നത്ത് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്നാണ് പരാതി. യുവമോർച്ച നേതാവ് അനൂപ് ആന്റണിയാണ് പരാതി നൽകിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യനാണെന്നായിരുന്നു എം.ബി രാജേഷ് പറഞ്ഞത്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ കുഞ്ഞഹമ്മദ്…

പശ്ചിമ ബംഗാളിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയം; ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് മമത ബാനർജി

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പൂർണമായും നിയന്ത്രണത്തിലാണെന്നും അതിനാൽ എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും എത്രയും വേഗം തെരെഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മമത. വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തെരെഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും കൊവിഡ് വ്യാപനത്തിന്റെ പേരിൽ…

രക്തസാക്ഷികളോട് നന്ദികേട് അരുത്; സാദിഖലി ശിഹാബ് തങ്ങൾ

മലബാർ കലാപത്തിലെ രക്തസാക്ഷികൾ രാജ്യത്തിനു വേണ്ടി പോരാടിയവരെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നും. ചരിത്രത്തെ വക്രീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ ആ നീക്കത്തിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു. വക്രീകരിച്ചാലും ചരിത്രം ചരിത്രമായി തന്നെ നിലനിൽക്കുമെന്നും യുവതലമുറയോട് ചെയ്യുന്ന അനീതിയാണ് ഇതെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു….

കർഷകസമരം: റോഡ് അനിശ്ചിത കാലത്തേക്ക് തടഞ്ഞുള്ള സമരം അംഗീകരിക്കാനാകില്ല, സര്‍ക്കാര്‍ ഒരു പോംവഴി കണ്ടെത്തണം; സുപ്രീംകോടതി

റോഡ് തടഞ്ഞുള്ള കര്‍ഷകരുടെ സമരത്തിനെതിരെ സുപ്രീംകോടതിയുടെ വിമർശനം. കര്‍ഷകര്‍ക്ക് സമരം ചെയ്യാൻ അവകാശമുണ്ടെങ്കിലും റോഡ് അനിശ്ചിത കാലത്തേക്ക് തടഞ്ഞ് സമരം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ഒരു പോംവഴി കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. റോഡ് തടഞ്ഞുള്ള സമരം സഞ്ചാര സ്വാതന്ത്ര്യത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ഇക്കാര്യത്തിൽ നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കാൻ കേന്ദ്ര സര്‍ക്കാരിനോട്…

തൃക്കാക്കര ന​ഗരസഭയിലെ പണക്കിഴി വിവാദം; ബിജെപിയിലും തർക്കം

തൃക്കാക്കര ന​ഗരസഭയിലെ പണക്കിഴി വിവാദത്തെച്ചൊല്ലി ബിജെപിയിലും തർക്കം. പണക്കിഴി വിവാദത്തിൽ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് പാർട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണി ഉണ്ടായി. ജില്ലാ ഐടി സെൽ കോ ഓർഡിനേറ്റർ ആർ രാജേഷിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തായി. ബിജെപി മണ്ഡലം പ്രസിഡന്‍റ് എ ആർ രാജേഷ് ആണ് ഫോൺ വിളിച്ച ഭീഷണിപ്പെടുത്തിയത്. സംഭവം…

മലബാര്‍ കലാപം; നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് എംജിഎസ്

മലബാര്‍ കലാപത്തിന്‍റെ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുളള തീരുമാനത്തിൽ വിവാദം. ചരിത്ര ഗവേഷണ കൗണ്‍സിലിന്‍റെ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്നും ഇത്തരം നടപടികള്‍ സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകര്‍ക്കുമെന്നും ഐസിഎച്ച്ആര്‍ മുന്‍ ചെയര്‍മാന്‍ ഡോ.എംജിഎസ് നാരായണ്‍ പറഞ്ഞു. എന്നാല്‍ മലബാര്‍ കലാപത്തില്‍ ഇഎംഎസിന്‍റെ കുടുംബവും ആക്രമണത്തിന് ഇയായിട്ടുണ്ടെന്നും കലാപകാരികള്‍ക്ക് സ്മാരകം പണിയാന്‍ നടക്കുന്നവര്‍ ഇക്കാര്യം ഓര്‍മിക്കണമെന്നുമായിരുന്നു…

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം; പഞ്ചാബിലെ മുന്‍ ബി.ജെ.പി എംഎല്‍എ പാര്‍ട്ടി വിട്ടു

കര്‍ഷക പ്രക്ഷോഭത്തിനിടെ സമരക്കാര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി പഞ്ചാബിലെ മുന്‍ ബി.ജെ.പി എംഎല്‍എ പാര്‍ട്ടി വിട്ടു. ഫിറോസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എം.എല്‍.എ ആയ സുഖ്പാല്‍ സിങ് നന്നുവാണ് പാര്‍ട്ടി വിട്ടത്. കര്‍ഷക സമരത്തിനിടെ ആളുകള്‍ മരിക്കുന്നതില്‍ തന്റെ അനുയായികള്‍ നിരാശയിലാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില ശക്തമായ തീരുമാനങ്ങളെടുക്കാനുള്ള…

മലബാര്‍ കലാപത്തെ കേരള സര്‍ക്കാര്‍ വെള്ളപൂശുന്നു; ആര്‍എസ്എസ് നേതാവ് റാം മാധവ്

സംസ്ഥാന സർക്കാർ മലബാർ കലാപത്തെ വെള്ളപൂശി ആഘോഷിക്കുകയാണെന്ന് ആര്‍എസ്എസ് നാഷണല്‍ എക്സിക്യുട്ടീവ് അംഗം റാം മാധവ് ആരോപിച്ചു. കലാപത്തെ വെള്ളപൂശി സിനിമ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. സ്റ്റാലിനും ഇത് തന്നെയാണ് ചെയ്തതെന്നും ഇതവരുടെ ജീനില്‍ ഉള്ളതാണെന്നും റാം മാധവ് പറഞ്ഞു. മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ സമിതി കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ…

സോളാർ കേസിലെ സി ബി ഐ അന്വേഷണം; സത്യം തെളിയുമെന്ന് കെ സുരേന്ദ്രൻ

സോളാർ കേസിലെ സി ബി ഐ അന്വേഷണത്തിൽ സത്യ തെളിയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സി ബി ഐ അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലുമടക്കം പ്രതികളായ സോളാർ കേസിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയത് സി പി എം ആണെന്നും കെ…

രാജ്യസഭ; പ്രതിപക്ഷ പ്രതിഷേധത്തിൽ വികാരാധീനനായി ഉപരാഷ്ട്രപതി

രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ വികാരാധീനനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഏതു ചര്‍ച്ചയ്ക്കും ഇവിടെ പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍, സഭയുടെ എല്ലാ വിശുദ്ധിയും നഷ്ടമായെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി തനിക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നെന്ന് പറഞ്ഞ അദ്ദേഹം അല്‍പ നേരം വിതുമ്പുകയും പിന്നീട് പ്രസ്താവന മുഴുമിപ്പിക്കുകയുമായിരുന്നു. രാജ്യസഭ നടപടികള്‍ പന്ത്രണ്ട് മണി വരെ നി൪ത്തിവെക്കുകയും ചെയ്തു….

ബത്തേരിയിലെ കോഴ വിവാദം; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

സി.കെ ജാനുവിനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി നേതാക്കളെ പ്രതിചേർക്കാൻ തീരുമാനം. ബി.ജെ.പി വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് എന്നിവരെയാണ് പ്രതിചേർക്കുക. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുക്കാൻ തീരുമാനിച്ചത്. കോഴ കൈമാറ്റത്തിൽ ഇവർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന്‌ ലഭിച്ചതായാണ് വിവരം….

കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചു; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി

കള്ളപ്പണ വിഷയത്തിലടക്കം കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയില്‍ ബിജെപിയില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേരെയാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്. യുവമോര്‍ച്ചാ മുന്‍സംസ്ഥാന സമിതി അംഗം ആര്‍ അരവിന്ദ്, ബിജെപി ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് എം എന്‍ ഗംഗാധരന്‍, കോതമംഗലം…