Flash News
Archive

Tag: BJP

പെഗാസസ് വിവാദം; പത്താം ദിനവും പാർലമെന്‍റ് തടസ്സപ്പെട്ടു

പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ തുടർച്ചയായ പത്താം ദിനവും പാർലമെന്‍റ് തടസ്സപ്പെട്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി നടത്താനിരുന്ന ചർച്ച റദ്ദാക്കിയിരുന്നു. സഭയിൽ അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം സ്വീകാര്യമല്ലെന്ന് സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചു. തുടർന്ന് കൊവിഡ് സാഹചര്യം ആദ്യം ചർച്ച ചെയ്യാം എന്ന നിർദ്ദേശം പ്രതിപക്ഷം…

കൊടകര കള്ളപ്പണ കവർച്ച കേസ്; അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

കൊടകര കള്ളപ്പണ കവർച്ച കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കാണ് റിപ്പോർട്ട് നൽനൽകുന്നത്. കൊടകര കള്ളപ്പണ കവർച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറുന്നത്. കാെടകരയിൽ 25 ലക്ഷം രൂപയും കാറും കവർച്ച…

കൊടകര കുഴല്‍ പണ കേസ് ഇഡി അന്വേഷിക്കണം; ശുപാര്‍ശയുമായി കേരള പൊലീസ്

കൊടകര കുഴല്‍ പണ കേസില്‍ കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ഏജന്‍സികള്‍ക്ക് നാളെ റിപ്പോര്‍ട്ട് സമർപ്പിക്കും. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്നാണ് കേരളാ പൊലീസിന്റെ ശുപാര്‍ശ. കൊടകര കുഴല്‍ പണ കേസിലെ കുറ്റപത്രത്തിനൊപ്പം മൂന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം തയ്യാറാക്കിയിരുന്നു. ആദായ നികുതി…

മണിപ്പൂർ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.ജെ.പിയിലേക്ക്

മണിപ്പൂർ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജം ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബീരേന്‍ സിങ് ആണ് അംഗത്വം നല്‍കി സ്വീകരിച്ചത്. പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്നാണ് കൂടുമാറ്റം. എംഎല്‍എ സ്ഥാനം അടക്കം രാജിവെച്ചാണ് ഗോവിന്ദാസ് ബിജെപിയില്‍ ചേർന്നത്. മണിപ്പൂര്‍ ഇടക്കാല അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ലോകേൻ സിങിനെ അടുത്തിടെ നിയമിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല; രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ” പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുന്നതും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. മോദി ഗവണ്‍മെന്റ് പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍…

കൊടകര കു‍ഴൽപ്പണ കേസ്; തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്

കൊടകര കു‍ഴൽപ്പണ കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിലാണ് അന്വേഷണം നടത്തുക. ധർമരാജൻ കൂടുതൽ പണം എത്തിച്ചെന്ന കണ്ടെത്തൽ പരിശോധിക്കും. ഏതെല്ലാം മണ്ഡലങ്ങളിലേക്ക് പണമെത്തിച്ചു എന്നത് അന്വേഷിക്കാനാണ് തീരുമാനം. കോന്നിയിലെ പഞ്ചായത്തംഗങ്ങൾക്ക് പണം വിതരണം ചെയ്തതും പരിശോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചതിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കും. അന്വേഷണ റിപ്പോർട്ട് തെരഞ്ഞെടുപ്പ്…

തന്റെ രാജി പുതിയ ആളുകൾക്ക് അവസരം നൽകാൻ; ബി.എസ്.യെദിയൂരപ്പ

ആരുടേയും സമ്മർദത്തിന് വഴങ്ങി അല്ല താൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതെന്ന് ബി.എസ്.യെദിയൂരപ്പ. വളരെ നാളായി രാജിയെക്കുറിച്ച് ആലോചിക്കുകയിരുന്നു എന്നും. പുതിയ ആളുകൾക്ക് അവസരം നൽകാൻ സ്വയം വഴിമാറിയതാണെന്നും ബി എസ് യെദിയൂരപ്പ വ്യക്തമാക്കി. കർണാടകത്തിൽ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുക മാത്രമാണ് അടുത്ത ലക്ഷ്യം. ഇതിനായി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ മുഴുകും . അടുത്തമാസം സംസ്ഥാന…

ബത്തേരി കോ‍ഴക്കേസ്: ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെതിരെ കേസെടുക്കാൻ സാധ്യത

ബിജെപി ബത്തേരി കോ‍ഴക്കേസില്‍ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെതിരെ കേസെടുത്തേക്കും. തെരെഞ്ഞെടുപ്പ്‌ കാലത്ത്‌ ഉപയോഗിച്ച ഫോൺ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കേസ് എടുക്കാൻ സാധ്യത. ബത്തേരി ബിജെപി കോഴ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്‌ സംഘം എം ഗണേഷിന്വീണ്ടും നോട്ടീസ്‌ നൽകി. നേരത്തേ ലഭിച്ച നോട്ടീസ്‌ എം ഗണേഷ്‌ അവഗണിച്ചിരുന്നു. വീണ്ടും നിരസിച്ചാൽ കേസെടുക്കാനാണ്‌…

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായിമ; മമത ബാനര്‍ജി അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും

പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ഉൾപെടുത്താൻ മമതയുടെ നീക്കം. ഇക്കാര്യം മുന്‍നിര്‍ത്തി ഇന്ന് മമത ബാനര്‍ജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തും. വൈകിട്ട് 6 മണിക്ക് ഡല്‍ഹിയിലെ കേജ്‌രിവാളിന്റെ വസതിയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. ഡല്‍ഹി സന്ദര്‍ശനം തുടരുന്ന മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഇന്ന്…

കൊടകര കുഴൽപ്പണ കേസിൽ 21 അറസ്റ്റിൽ, കുറ്റപത്രത്തിന്റെ പകർപ്പ് കേന്ദ്ര ഏജൻസികൾക്ക് നൽകും; മുഖ്യമന്ത്രി

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ 21 പ്രതികൾ അറസ്റ്റിലായതായി മുഖ്യമന്ത്രി പിണറായി വിയജയൻ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷററെ ഏൽപ്പിക്കാനാണ് കുഴൽപണം എത്തിച്ചത് എന്നും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം 204 സാക്ഷികൾ ഉള്ളതായും മുഖ്യമന്ത്രി പറഞ്ഞു. കുറ്റപത്രത്തിന്റെ…

ലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നു; കോണ്‍ഗ്രസ്

ലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് ലോക്സഭാംഗം മനീഷ് തിവാരിയാണ് ആരോപണം ഉന്നയിച്ചത്. നിലവില്‍ 543 അംഗങ്ങളാണ് ലോക്സഭയില്‍ ഉള്ളത്. ഇത് ആയിരം ആക്കി ഉയര്‍ത്താന്‍ കേന്ദ്രം നീക്കം നടത്തുന്നു എന്നും. വിശാല കൂടിയാലോചന ഇല്ലാതെ നീക്കം നടത്തരുതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്ത് വനിതാ സംവരണം…

പ്രതിപക്ഷ ഐക്യം ലക്ഷ്യം; മമത ബാനര്‍ജി ഇന്ന് ഡൽഹിയിൽ

ദേശീയ തലത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനുള്ള നീക്കവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡൽഹിയിലെത്തും. വൈകുന്നേരം അഞ്ച് മണിക്കെത്തുന്ന മമത നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പെഗാസെസിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് മമത മോദിയെ കാണുന്നത്. ബുധനാഴ്ച ബംഗാൾ മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളെ കാണും. സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായി…

കൊടകര കുഴൽപ്പണ കേസ്: പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കും

കൊടകര കുഴൽപ്പണ കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയമായമായി ഉന്നയിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ കുഴൽപ്പണം തട്ടിയെടുത്തത് പ്രതിപക്ഷം അടിയന്തരമായി സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അടിയന്തരപ്രമേയ വേളയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വലിയ തർക്കമാണ് ഉണ്ടായത്. കേസിൽ ബിജെപിയുമായി ഒത്തു തീർപ്പ് ധാരണയുണ്ടാക്കിയെന്നായിരുന്നു എന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അങ്ങനെയെങ്കിൽ ഒത്തുതീർപ്പുണ്ടെങ്കിൽ പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രി പ്രതിപക്ഷത്തെ…

കൊടകര കേസ്: ധര്‍മ്മരാജനെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്‍

കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബി.ജെ.പിയുടെ പണമല്ല എന്നാണ് സുരേന്ദ്രന്‍ നല്‍കിയിരിക്കുന്ന മൊഴി. അതേസമയം കവർച്ച നടന്ന ശേഷം മകന്റെ ഫോണിലൂടെ ധര്‍മ്മരാജനുമായി സംസാരിച്ചിരുന്നെന്നും കവര്‍ച്ചയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചതായും സുരേന്ദ്രന്‍ മൊഴി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ‘വിശ്വാസം വരുന്നില്ല’ എന്നു സുരേന്ദ്രന്‍ പറഞ്ഞതായാണ് ധര്‍മ്മരാജന്റെ മൊഴി. ധര്‍മ്മരാജനെ ആറുവര്‍ഷമായി അറിയാമെന്നും കവര്‍ച്ചയ്ക്ക് ശേഷം…

കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയാറാക്കുന്നു

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയാറാക്കുന്നു. ഹവാല ഇടപാട് വിശദാശങ്ങളടങ്ങിയ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്‍റ് തുടങ്ങിയ വിവിധ ഏജൻസികൾക്ക് ഉടൻ നൽകും. കളളപ്പണ ഇടപാടന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസിയായതിനാലാണ് സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി നൽകുന്നത്. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ്…

കുഴൽപ്പണ വിവാദം അവസാനിക്കുന്നില്ല; കൊടകരക്ക് മുമ്പ് കൊങ്കണാപുരത്തും കുഴൽപ്പണം കവർച്ച ചെയ്തു

ബിജെപി യുടെ കുഴൽപ്പണം മുൻപും കവർച്ച ചെയ്യപ്പെട്ടതായുള്ള തെളിവുകൾ പുറത്തു വരുന്നു. തമിഴ് നാട്ടിലെ സേലത്തിനടുത്തുള്ള സ്ഥലമായ കൊങ്കണാപുരത്തു വച്ചാണ് കൊടകരക്ക് മുമ്പ് ബിജെപിയുടെ പണം തട്ടിയെടുത്തത് പുതിയ വിവരങ്ങൾ ചുണ്ടികാണിക്കുന്നത്. ബംഗളുരുവിൽ നിന്നും കൊണ്ട് വന്ന 4 കോടി 40 ലക്ഷം രൂപയാണ് കവർന്നത്. പണം കൊണ്ടുവന്നത് ധർമരാജന്റെ അടുത്ത ബന്ധുവാണ്. എന്നാൽ അന്ന്…

ലഡാക്കിൽ കേന്ദ്ര സർവകലാശാലയ്ക്ക് അനുമതി; മന്ത്രി അനുരാ​ഗ് താക്കൂർ

ലഡാക്കിൽ കേന്ദ്ര സർവകലാശാല ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സർവ്വകലാശാല വൈകാതെ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. 750 കോടി രൂപ സർവ്വകലാശാലക്കായി സർക്കാർ നീക്കി വയ്ക്കുമെന്നും. ലഡാക്കിൽ മറ്റ് വികസന പ്രവർത്തനങ്ങളും ഉടൻ യഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

കുടിയേറ്റക്കാരായ ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും തുല്യാവകാശം നൽകാൻ സി.എ.എയ്ക്ക് കഴിയില്ല; ആസാം മുഖ്യമന്ത്രി

സി.എ.എ ബില്ലുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ആസാം മുഖ്യമന്ത്രി രംഗത്തെത്തി. അയൽരാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്ഥാനിലുമുള്ള നേതാക്കളിൽ ഹിന്ദുവിഭാഗത്തിൽപ്പെട്ടവരെ കാണാനാവില്ലെന്നും അതിനാൽ തന്നെ ഈ രാഷ്ട്രങ്ങളെ മതേതര രാഷ്ട്രമായി കാണാനാവില്ലെന്നും ആസാം മുഖ്യമന്ത്രി പറഞ്ഞു. ആസാം തലസ്ഥാനത്ത് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് പങ്കെടുത്ത ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ…

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റ് ഇട്ടു; കോളേജ് പ്രൊഫസറെ ജയിലില്‍ അടച്ചതായി റിപ്പോര്‍ട്ട്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട കോളേജ് പ്രൊഫസറെ ജയിലില്‍ അടച്ചതായി റിപ്പോര്‍ട്ട്. അടച്ചതായിഇയാള്‍ ഫിറോസാബാദിലെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. പ്രൊഫസര്‍ ഷഹര്‍യാര്‍ അലിയാണ് അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാറിന് മുന്നില്‍ കീഴടങ്ങി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, ജഡ്ജി ജ്യാമാപേക്ഷ തള്ളിയതോടെ പ്രൊഫസറെ ജയിലിലേക്ക് മാറ്റി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പരാമര്‍ശം…

രാജ്യത്ത് ഓക്സിജന്‍ ക്ഷാമം മൂലം കൊവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന് കേന്ദ്രം; രൂക്ഷവിമർശനവുമായി പ്രതിപക്ഷം

ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് കൊവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്ര നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ക്ഷാമമില്ലെങ്കില്‍ ആശുപത്രികള്‍ കോടതികളെ സമീപിച്ചതെന്തിനെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ചോദിച്ചു. നുണ പറയുന്നതിന് കേന്ദ്ര സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. കേന്ദ്രനിലപാടിനെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കും. സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നോ…

കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ്; നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തൽ

കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാററുടെ കണ്ടെത്തൽ. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23…

ഡി.ആര്‍.ഡി.ഒ. ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ; അമിത് ഷാ

രാജ്യത്തെ തദ്ദേശ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കുന്നതിന് സര്‍ക്കാര്‍ വലിയ പരിഗണന നല്‍കുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡി.ആര്‍.ഡി.ഒ. ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. ആന്റി ഡ്രോണ്‍ സ്വദേശി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്‍.ഡി.ഒ. ഇതുമായി ബന്ധപ്പെട്ട…

രാജി കിംവദന്തികൾ തള്ളി കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ

കർണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. തന്റെ രാജിക്ക് നിർദേശം നൽകിയിട്ടില്ലെന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി യെദ്യൂരപ്പ പറഞ്ഞു. വെള്ളിയാഴ്ച ആണ് യെദ്യൂരപ്പ ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് അവസ്ഥയെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും മറ്റ് യോഗങ്ങളിൽ പങ്കെടുത്തു. 78 കാരനായ മുഖ്യമന്ത്രിക്കെതിരെ…

സ്റ്റാന്‍ സ്വാമിയുടെ മരണം ന്യായീകരിക്കാന്‍ കഴിയില്ല; സഞ്ജയ് റാവത്ത്

സ്റ്റാന്‍ സ്വാമിയുടെ മരണം ന്യായീകരിക്കാന്‍ കഴിയാത്തതെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. ഇന്ത്യയുടെ അടിത്തറ വളര ശക്തമാണ്, ഒരു 84 കാരന്‍ വിചാരിച്ചാല്‍ അത് തകരില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ അതെങ്ങനെയാണ് രാജ്യത്തിനെതിരായി മാറുന്നതെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ള ഒരു വയോധികനെ ഭയക്കുന്ന സര്‍ക്കാര്‍ ഏകാധിപത്യ സ്വഭാവമുള്ളതും ദുര്‍ബലമായ മനോനിലയുള്ളതുമാണെന്നും റാവത്ത് വിമര്‍ശിച്ചു….

പട്ടികവിഭാഗ ക്ഷേമ ഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുക്കുന്നു; കെ.സുരേന്ദ്രന്‍

പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമ ഫണ്ട് സിപിഎം നേതാക്കള്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തി . തിരുവനന്തപുരം നഗരസഭയിലെ തട്ടിപ്പ് മാത്രമാണ് പുറത്തുവന്നത്. പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂഷൻ സഹായിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾക്ക് എസ്സി പ്രമോട്ടർ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും. മുൻ പട്ടികജാതി പട്ടികവകുപ്പ് മന്ത്രി എ.കെ.ബാലന്…