Flash News
Archive

Tag: BJP

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിലെത്തുമെന്ന് സർവ്വേ ഫലം

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെപി സർക്കാർ തന്നെ അധികാരത്തിലെത്തുമെന്ന് ഐ.എ.എൻ.എസ്- സീവോട്ടർ സർവ്വേ ഫലം. 52 ശതമാനം പേരാണ് യോഗി സർക്കാർ അധികാരത്തിൽ തുടരണമെന്ന് സർവേയിൽ അഭിപ്രായപ്പെട്ടത്. 37 പേർ മറിച്ചും ചിന്തിക്കുന്നു. 312 സീറ്റുമായി 2017ൽ അധികാരമേറ്റെടുത്ത യോഗി സർക്കാരിന്റെ കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഉത്തർപ്രദേശിലെ ജനങ്ങൾ…

ആര്‍.എസ്.എസ് സംസ്ഥാന തല ഭാരവാഹികളുടെ വാര്‍ഷിക യോഗം മധ്യപ്രദേശിലെ ചിത്രകൂടില്‍ ആരംഭിച്ചു

ആര്‍.എസ്.എസിന്റെ സംസ്ഥാന തല ഭാരവാഹികളുടെ വാര്‍ഷിക യോഗം, “അഖിലേന്ത്യ പ്രാന്ത് പ്രചാരക് ബൈഠക്ക്” മധ്യപ്രദേശിലെ ചിത്രകൂടില്‍ ആരംഭിച്ചു. ജൂണ്‍ 9 മുതല്‍ 12വരെയാണ് വിവിധ തലത്തിലുള്ള സമ്മേളനങ്ങളായി ബൈഠക്ക് നടത്തുന്നത്. എല്ലാവര്‍ഷവും ജൂലൈ മാസത്തില്‍ നടക്കാറുള്ള ബൈഡക്ക് കഴിഞ്ഞ വര്‍ഷം ചിത്രകൂടില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കൊവിഡ് വ്യാപനം കാരണം നടത്താന്‍ സാധിച്ചിരുന്നില്ല. നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍…

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രാമുഖ്യം, സമൂഹമാധ്യമ കമ്പനികളുമായുള്ള തര്‍ക്കങ്ങളില്‍ പ്രതികരിക്കാനില്ല; രാജീവ് ചന്ദ്രശേഖര്‍

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്ന് വ്യക്തമാക്കി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമ കമ്പനികളുമായുള്ള തര്‍ക്കങ്ങളില്‍ പ്രതികരിക്കാനില്ലെന്നും. കേരളത്തിന് എക്കാലത്തും പരിഗണന ലഭിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സമൂഹമാധ്യമ കമ്പനികളുമായുള്ള തര്‍ക്കങ്ങളില്‍ ഐടി മന്ത്രാലയം ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും. 12 മന്ത്രിമാരുടെ രാജി പരാജയം സമ്മതിക്കലാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കേരളത്തിന് എക്കാലത്തും മറ്റ് സംസ്ഥാനങ്ങളെ പോലെ…

തെരഞ്ഞെടുപ്പ് കോഴ വിവാദം; ബി.ജെ.പി മേഖലാ സെക്രട്ടറിയെ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്തു

എൻ.ഡി.എ സ്ഥാനാർത്ഥിയാവാൻ സി.കെ ജാനുവിന്‌ 35 ലക്ഷം കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി മേഖലാ സെക്രട്ടറിയെ ക്രൈം ബ്രാഞ്ച്‌ സംഘം ചോദ്യം ചെയ്തു. കൽപ്പറ്റ ക്രൈം ബ്രാഞ്ച്‌ ഓഫീസിലാണ്‌ കെ പി സുരേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്‌‌.ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ സംഘടനാ സെക്രട്ടറി എം ഗണേഷിനേയും നാളെ…

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചു പണി: വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാർ രാജിവച്ചു

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനസംഘടന ഇന്ന് വൈകുനേരം നടക്കും. ആറ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് അറിയിപ്പ്. 43 പേർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. പുനസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടംപിടിച്ചേക്കും. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ചെറുപ്പമേറിയ മന്ത്രിസഭയായി രണ്ടാം മോദി സ‍ർക്കാ‍ർ പുനസംഘടനയോടെ മാറുമെന്നും 13 വനിതകളെങ്കിലും പുനസംഘടനയുടെ ഭാ​ഗമായി മന്ത്രിമാരാവും എന്നും റിപ്പോ‍ർട്ടുകളുണ്ട്….

കൊടകര കള്ളപ്പണ കവർച്ചാ കേസ്: ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ഇഡി ഹൈക്കോടതിയിൽ നിലപാടറിയിച്ചേക്കും. നിലപാടറിയിക്കാൻ കോടതി പത്ത് ദിവസത്തെ സാവകാശം ഇഡിക്ക് നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയിൽ എൻഫോഴ്‌സ്‌മെൻറ് നടപടിയെടുക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് ആരോപണമുണ്ടെന്നും…

കെ.സുരേന്ദ്രൻ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണം; അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ആവശ്യം

കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ഇന്നു ചേര്‍ന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യമുയര്‍ന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രൻ രാജി വെക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. പ്രവർത്തകർക്ക് നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇന്നുചേര്‍ന്ന യോഗത്തിൽ വിമർശനമുയര്‍ന്നു. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും. ബൂത്ത്…

സുരേന്ദ്രൻ- സി.കെ ജാനു കോഴക്കേസ്: സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു

ബിജെപി സംസ്ഥാന അധ്യക്ഷ കെ.സുരേന്ദ്രനും സി.കെ.ജാനുവും ഉൾപ്പെട്ട കോഴക്കേസിൽ സിപിഎം മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി. ശശീന്ദ്രന്റെ കൽപറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം ചോദിച്ചത്. മുൻപ് കടം നൽകിയ പണം ജാനു മടക്കി നൽകുകയായിരുന്നുവെന്നും ഇടപാട് ബാങ്ക് മുഖേനയെന്നുമാണ് ക്രൈംബ്രാഞ്ച്…

കുഴൽപ്പണ കേസ്: നിയമ നടപടികൾക്ക് സുരേന്ദ്രൻ വിധേയൻ ആകുന്നില്ലെങ്കിൽ ആഭ്യന്തര വകുപ്പിന് പരിശോധിക്കാം; ശോഭാ സുരേന്ദ്രൻ

കൊടകര കുഴൽപ്പണ കേസിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരിട്ട് പിന്തുണ നൽകാതെ ശോഭാ സുരേന്ദ്രൻ. പറയുന്നതെല്ലാം സുരേന്ദ്രൻ വിശദീകരിക്കുന്നുണ്ടെന്നും വ്യക്തികളല്ല പാർട്ടിയെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. കേസിൽ നിയമ നടപടികൾക്ക് അദേഹം വിധേയൻ ആകുന്നില്ലെങ്കിൽ ആഭ്യന്തര വകുപ്പിന് പരിശോധിക്കാമെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ. സുരേന്ദ്രൻ ഒളിവിൽ ആണെന്ന് പറയുന്നത് സർക്കാരിൻ്റെ ഒളിച്ച് കളി…

ഗ്രൂപ്പ് കളിയും വ്യാപക അഴിമതിയും: തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തം; ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച നിരീക്ഷകർ

സംസ്ഥനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ബിജെപിക്ക് തിരിച്ചടിയായി പ്രധാനമന്ത്രി നിയോ​ഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്. ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെനന്നും കേരള ബിജെപിയിൽ അടിമുടി മാറ്റം വേണമെന്നുമാണ് നിരീക്ഷകരുടെ നിർദേശം. കോഴ വിവാദങ്ങളെ മുൻനിർത്തി ബിജെപി കേരള ഘടകത്തിൽ വ്യാപക അഴിമതിയും ​ഗ്രൂപ്പ് കളിയുമാണെന്നും നിരീക്ഷകർ ചൂണ്ടികാട്ടി. തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്….